ക്ഷമയുടെ പ്രതിഫലം

സാലി ജോസഫ്, ചേര്‍ത്തല

ജനുവരി മാസത്തിലെ 23-ാം ലക്കത്തില്‍ ക്ഷമയുടെ പ്രതിഫലമെന്ന് അഡ്വ. തോമസ് ജെ. പാണാട്ട് എഴുതിയ കത്ത് വായിച്ചപ്പോള്‍ വിഷമം തോന്നി. കാരണം ചില വിവാഹചടങ്ങുകള്‍ക്കിടെ ജനങ്ങള്‍ ദേവാലയത്തിനോടും അള്‍ത്താരയോടും കാണിക്കുന്ന അനാദരവു കാണുമ്പോള്‍ സാധാരണക്കാരായവര്‍ക്കുപോലും വിഷമം തോന്നാറുണ്ട്. ചെരിപ്പ് ഉപയോഗിച്ച് അള്‍ത്താരയില്‍ കയറുന്നവരെപ്പോലും ചില സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുണ്ട്. ഈ അവസരത്തിലാണു കത്തില്‍ പറഞ്ഞിരിക്കുന്ന ദേവാലയത്തിലെ വൈദികന്‍ നിസ്സംഗത കാണിച്ചതിന് അഭിനന്ദിക്കുന്നത്. അവരവര്‍ സേവനം ചെയ്യുന്ന ദേവാലയത്തില്‍ ഇടവകസമൂഹത്തിന്‍റെയും മതബോധന വിദ്യാര്‍ത്ഥികളുടെയും തന്നിഷ്ടങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കും വൈദികര്‍ മിണ്ടാതെ നിന്ന് ആശീര്‍വദിക്കണമെന്നു പറയുന്ന സാറിന്‍റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുന്നില്ല.
ഇന്നു വൈദികര്‍ക്കു കുട്ടികളെ ശിക്ഷിക്കാന്‍ പേടിയാണ്. ഇതിനുള്ള മറുപടി 25-ാം ലക്കത്തില്‍ ബഹു. കോയില്‍ പറമ്പിലച്ചന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇടവക വികാരിയെന്നാല്‍ പള്ളിയിലെ കാവലാള്‍ മാത്രമാണോ? കൂടാതെ 24-ാം ലക്കത്തില്‍ സമൂഹത്തില്‍ അര്‍ഹിക്കുന്നവര്‍ക്കു സഹായം ലഭിക്കുന്നില്ലായെന്നും പൊടിമീന്‍ ചോര്‍ന്നുപോകുന്ന പ്രവണത കൂടിവരികയാണെ ന്നും ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ. ബഹു. കോയില്‍പറമ്പിലച്ചന്‍റെ നിരീക്ഷണങ്ങള്‍ വളരെ നല്ലതാണ്. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നെഴുതുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org