കിടക്കയുമെടുത്ത്…

ആനി ഡേവിസ്, കുത്തിയതോട്

കിടക്കയുമെടുത്തു പുതുജീവിതത്തിലേക്ക് എന്ന തുടര്‍ലേഖനം കഴിഞ്ഞ ലക്കങ്ങളില്‍ വന്നതു പ്രാര്‍ത്ഥനാനിര്‍ഭരമായി വിശ്വാസജീവിതം നയിക്കാനുതകുന്ന സുകൃതചിന്തകളാല്‍ ശ്രദ്ധേയമായി. രോഗാവസ്ഥയില്‍ രോഗിക്ക് ഉണ്ടാകേണ്ട പ്രാര്‍ത്ഥനയുടെ മനസ്സ് സ്വാനുഭവത്തില്‍ നിന്നു (കാന്‍സര്‍ രോഗം) വ്യക്തമാക്കിയതില്‍ ലേഖകനെ അനുമോദിക്കേണ്ടതുണ്ട്. മരണത്തെ മുമ്പില്‍ കാണുന്ന രോഗി അനുഭവങ്ങളാല്‍ യോഗിയാകേണ്ടവന്‍തന്നെ. തനിക്കും മറ്റുളളവര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്കുവാന്‍ രോഗിയോളം മനഃസാന്നിദ്ധ്യം വേണ്ട ആരുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org