കുമ്പസാരക്കൂട്

തോമസ് മാത്യു, മഞ്ഞപ്ര

"ഞാന്‍ കുറ്റവാളി" എന്ന് ഏറ്റുപറയാനാണു കുമ്പസാരക്കൂടിനെ സമീപിക്കുന്നത്. കുറ്റം മറഞ്ഞുനിന്നു പറയാന്‍ സൗകര്യപ്പെടുത്തുന്നതാണു കുമ്പസാരക്കൂട്. കുമ്പസാരം എന്ന വാക്കിന്‍റെ അര്‍ത്ഥം കുമ്പിട്ടുനിന്നുള്ള സംസാരം എന്നാണ്. തല കുമ്പിട്ടുനിന്നു കുറ്റം ഏറ്റുപറയുന്നതു മനഃസ്താപത്തിന്‍റെ അടയാളമാണ്.
ദൈവാരാധനയ്ക്കായി ദേവാലയത്തിലെത്തുന്ന വിശ്വാസികള്‍ക്കു വിശുദ്ധീകരണത്തിനുള്ള വേദിയാണു കുമ്പസാരക്കൂട്. വിശുദ്ധീകരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണു വി. കുര്‍ബാന. കുര്‍ബാനസമയത്തും കുമ്പസാരത്തിനു സൗകര്യമുണ്ടാകണം. കുമ്പസാരക്കൂടിനെ വിചാരണക്കോടതിപോലെയാക്കുന്നതും ശരിയല്ല. വിചാരണയും വിധിയും കുമ്പസാരത്തിന്‍റെ ഭാഗമല്ല. മനഃസാക്ഷി ഉപദേശിച്ചിട്ടാണു വിശ്വാസി കുമ്പസാരത്തിനെത്തുന്നത്. അതിനാല്‍ ദീര്‍ഘമായ ഉപദേശം ഒഴിവാക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org