സ്ഥലം മാറിപ്പോകുന്ന വൈദികര്‍ ഓരോ മരം നട്ടിട്ടു പോകട്ടെ

സ്ഥലം മാറിപ്പോകുന്ന വൈദികര്‍ ഓരോ മരം നട്ടിട്ടു പോകട്ടെ

മിക്കവാറും രൂപതകളില്‍ ബഹു. വികാരിയച്ചന്മാരുടെ സ്ഥലംമാറ്റ കാലഘട്ടമാണല്ലോ ഇപ്പോള്‍. ദൈവജനത്തിന്റെ മനസ്സിലുള്ള ഇടത്തിനൊപ്പം, ചില എന്‍ ഡോവ്‌മെന്റുകളും സ്ഥാപനങ്ങളുമൊക്കെയാവും ഓരോ ഇടവകയിലും കുറച്ചുനാള്‍ സേവനം ചെയ്തതിന്റെ സ്മരണയ്ക്കായും ആ ഇടവകയോടുള്ള സ്‌നേഹ വാത്സല്യങ്ങളുടെ ഭാഗമായുമൊക്കെ പലരും അവശേഷിപ്പിച്ചിട്ടുണ്ടാവുക. ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമെന്ന നിലയിലും പരി. ഫ്രാന്‍സിസ് പാപ്പയുടെ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രായോഗിക പ്രവര്‍ത്തനം എന്ന നിലയിലും ഒരു പുതിയ നിര്‍ദേശമായി ഓരോ ഇടവകയില്‍ നിന്ന് സ്ഥലം മാറിപ്പോകുമ്പോഴും ഒരു മരം നടുന്ന രീതി ഓരോ വികാരിയച്ചനും തുടങ്ങിവ ച്ചാല്‍ നന്നായിരിക്കുമെന്ന് കരുതുന്നു.
ഇടവകകളില്‍ നടത്തപ്പെടുന്ന വിവാഹകര്‍മങ്ങളുടെ ഭാഗമായി ദമ്പതികള്‍ ഒരു മരം നട്ടുകൊണ്ട് (വീട്ടിലോ ദേവാലയാങ്കണത്തിലോ) ജീവന്റെ അമൂല്യത കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ ദാമ്പത്യ ജീവിതം ആരംഭിക്കുന്നതും ആദ്യകുര്‍ബാന സ്വീകരണ ദിനത്തില്‍ പ്രസാദവരം നഷ്ടമാക്കില്ലെന്ന പ്രതി ജ്ഞയോടെ ഒരു മരം നട്ടു പരിപാലിക്കുന്നതുമൊക്കെ ചിന്തിക്കാവുന്നതാണ്. ജന്മദിനം, വാര്‍ഷികങ്ങള്‍ പോലുള്ള അവസരങ്ങളും ഇതു പോലെ മാറ്റിയെടുക്കാവുന്ന താണ്. ആഗോളതാപനത്തി നെതിരെയുള്ള നമ്മുടെ ചെറിയ കാല്‍വയ്പായി ഇതിനെ ഏറ്റെടുക്കണം.

ജീസ് പി. പോള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org