ലേഖനത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു

ഏ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപം ലക്കം 18-ല്‍ എഫ്. ആന്‍റണി പുത്തൂര്‍ എഴുതിയ ലേഖനം "പരിശുദ്ധ കന്യകാമറിയം ഇസ്ലാമിക ദൃഷ്ടിയില്‍" എന്നത് ഇസ്ലാംമതവും വിശുദ്ധ ഖുര്‍ആനും മറിയമെന്ന മറിയബീവിക്ക് അതുല്യവും ഗഹനീയവുമായ സ്ഥാനമാണു നല്കിയിരിക്കുന്നതെന്നതിനു ഖുര്‍ ആനിലെ തന്നെ തെളിവുകള്‍ നിരത്തിക്കൊണ്ടു സമര്‍ത്ഥിച്ചത് സത്യപ്രസ്താവനയായി. മറിയമെന്ന പേരില്‍ ഖുര്‍ ആനില്‍ പേരെടുത്തു പറഞ്ഞതും ജീവിതകഥ വിവരിച്ചതുമായ ഏക വനിതയാണു മറിയം. മുഹമ്മദ് നബിയുടെ ബന്ധുജനങ്ങളെപ്പറ്റി ഒരു കൊച്ചു പരാമര്‍ശംപോലുമില്ല ഖുര്‍ആനില്‍. നബിയെപ്പോലെ തന്നെ ഈ സാമസീഹ് എന്ന ഇബുനു മറിയം (മറിയാമിന്‍റെ മകന്‍) ഇസ്ലാമിലെ പ്രവാചകന്മാര്‍ തന്നെയാണ്. ഇരുവര്‍ക്കുമിടയില്‍ വ്യത്യാസം കല്പിക്കാന്‍ പാടില്ല എന്നതാണു ഖുര്‍ ആന്‍റെ കല്പനയെന്നുമോര്‍ക്കുക. ലേഖകന് നമോവാകം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org