ദൈവാത്മാവ് സഭകളോടെന്തു പറയുന്നു?

അബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ.

പങ്കാളിത്തസഭയല്ലേ കര്‍ത്താവ് വിഭാവനം ചെയ്തത്? അതിനുള്ള മാര്‍ഗങ്ങള്‍ ആരായണം. 98 ശതമാനത്തിലധികം വരുന്ന അല്മായ സഹോദരീസഹോദരന്മാരെ സഭാ മുന്നേറ്റത്തിന്‍റെ പങ്കാളികളാക്കണം (നട. 6:1-7).

"സഭയില്‍ സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനുള്ള കടമയും സ്വാതന്ത്ര്യവും അല്മായര്‍ക്കു ലഭ്യമാകണം. ഇതിനു തടസ്സമായി നില്ക്കുന്നത് അമിതമായ പൗരോഹിത്യ കേന്ദ്രീകൃത സംവിധാനമാണ്" (സുവിശേഷത്തിന്‍റെ ആനന്ദം 102-103).

"വൈദികരോ അല്മായരോ ആയ എല്ലാ വിശ്വാസികള്‍ക്കും ഗവേഷണം നടത്താനും ചിന്തിക്കാനും പഠിപ്പിക്കാനും പ്രാവീണ്യമുള്ള വിഷയങ്ങളില്‍ വിനയത്തോടും ധൈര്യത്തോടുംകൂടെ സ്വാഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു" (സഭ ആധുനികലോകത്തില്‍ 62).

ഇന്നത്തെ പ്രതിസന്ധികള്‍ക്കുള്ള ഉത്തരം പ്രാര്‍ത്ഥനാനിര്‍ഭരമായ വിവേകത്തോടെ കര്‍ത്തൃസന്നിധിയിലിരുന്നു സഭാപിതാക്കന്മാര്‍ എളിമയോടും വിനയത്തോടുംകൂടി ശ്രവിക്കണമെന്നാണു സഭ മുഴുവന്‍റെയും ആഗ്രഹം. അതിന് ഈ സിനഡിലും സമയം മാറ്റിവച്ച് ക്രൂശിതനായ ഈശോയുടെ പാദത്തില്‍ ഇരിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് ദൈവജനത്തിന്‍റെ ആഗ്രഹം (മിക്ക. 6:8).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org