ദേവാലയ തിരുകര്‍മ്മങ്ങളില്‍ കന്യാസ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

അഡ്വ. ഫിലിപ്പ് പഴേമ്പിള്ളി, പെരുവ

ഇന്നലെ പതിവില്ലാത്തൊരു പള്ളിയിലെ ദിവ്യബലിയില്‍ പങ്കെടുത്തു. പാട്ടുകള്‍ പാടിയും ലേഖനം വായിച്ചും അനുബന്ധപ്രാര്‍ത്ഥനകള്‍ ചൊല്ലിയും അള്‍ത്താരയോടടുത്ത ചില ശുശ്രൂഷകള്‍ ചെയ്തും ഈ ദിവ്യബലിയില്‍ കന്യാസ്ത്രീകളുടെ സജീവപങ്കാളിത്തം കണ്ടു.

എന്തുകൊണ്ട് താത്പര്യമുള്ള സിസ്റ്റേഴ്സിന് ദിവ്യബലിയിലും മറ്റു തിരുകര്‍മ്മങ്ങളിലും കൂടുതല്‍ അവസരങ്ങള്‍ കൊടുത്തുകൂടാ എന്നൊരു തോന്നലിലെത്തി ആ ചിന്തകള്‍.

തിരുകര്‍മ്മങ്ങളില്‍ ഭവന വെഞ്ചെരിപ്പ്, ഒപ്പീസ്, മാമ്മോദീസ ഇതുപോലുള്ളവ സിസ്റ്റേഴ്സിനു ചെയ്യാമല്ലോ. ഭവന സന്ദര്‍ശനങ്ങള്‍, മനഃസംഘര്‍ഷക്കാര്‍ക്ക് കൗണ്‍സലിങ്ങ് ഇങ്ങനെ ഒത്തിരി മേഖലകള്‍ സിസ്റ്റേഴ്സിനായി മാറ്റിവയ്ക്കാം. അല്പം ചിന്തിച്ചാല്‍ കൂടുതല്‍ മേഖലകള്‍ കണ്ടെത്താനാവും.

കന്യാസ്ത്രീ പരിശീലനത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടേ ഇതൊക്കെ ചിന്തിക്കാനാവൂ. കൂടുതല്‍ മനഃശാസ്ത്ര പഠനം നിര്‍ബന്ധമാക്കണം. പ്രഥമ വായനയില്‍ നെറ്റിചുളിക്കാതെ ആരെങ്കിലും ഗൗരവത്തില്‍ ഒന്നു ചിന്തിക്കുമോ?…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org