പീഡാനുഭവ ചരിത്രവായനയിലെ പൊരുത്തക്കേടുകള്‍

അഡ്വ. ജോസ് ഡേവീസ്, കാഞ്ഞിരപ്പറമ്പില്‍, അയ്യന്തോള്‍

യഹൂദരുടെ പകല്‍ ആ രംഭിക്കുന്നതു രാവിലെ ആറു മണിക്കും രാത്രി ആരംഭിക്കുന്നത് വൈകുന്നേരം ആറു മണിക്കുമാണല്ലോ. "പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ" എന്ന് യേശു ചോദിക്കുന്നുണ്ട് (യോഹ. 11:9). മൂന്നാം മണിക്കൂറിലും (9 am), ആറാം മണിക്കൂറിലും (12 noon), ഒമ്പതാം മണിക്കൂറിലും (3 pm) പന്ത്രണ്ടാം മണിക്കൂറിലും (6 pm) അവര്‍ക്കു പ്രാര്‍ത്ഥനകളുണ്ട് (നിയ. 3:1).

സീറോ-മലബാര്‍ സഭയുടെ ഔദ്യോഗിക ആരാധനക്രമപുസ്തകത്തില്‍ മൂന്നു മണിക്കാണ് ഈശോയെ കുരിശില്‍ തറയ്ക്കുന്നത് (യഥാര്‍ത്ഥത്തില്‍ മൂന്നാം മണിക്കൂറില്‍). "സമയം ആറു മണിയായി; പെട്ടെന്നു സൂര്യന്‍ ഇരുണ്ടുപോയി. ഒമ്പതു മണി വരെ നാടു മുഴുവന്‍ അന്ധകാരമായിരുന്നു" എന്നു വായിച്ചു കേള്‍ക്കുമ്പോള്‍ കേള്‍വിക്കാരനില്‍ യാതൊരു അസ്വാഭാവികതയും രൂപപ്പെടുന്നില്ല. എന്നാല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ സൂര്യന്‍ ഇരുണ്ടുപോയെന്നും നാടു മുഴുവന്‍ അന്ധകാരമായിരുന്നു എന്നു മുള്ള പ്രകൃത്യാതീതസംഭവം വിവരിക്കുന്നതിലാണു തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം മൂന്നു മണിയോടെ യേശു മരിച്ചു എന്നു സുവിശേഷകന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ഒമ്പതു മണിയായപ്പോഴാണു പീഡാനുഭവചരിത്രപ്രകാരം യേശു തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിക്കുന്നത്.

കൂടാതെ, "അവിടുന്നു കുരിശും ചുമന്നുകൊണ്ട് കപാലം എന്ന സ്ഥലത്തേയ്ക്കു നടന്നു. ഹീബ്രു ഭാഷയില്‍ അതു ഗാഗുല്‍ത്താ എന്ന പേരിലാണ് അറിയപ്പെടുന്നത്" എന്നാണ് എഴുതിയിരിക്കുന്നത്. ഹീബ്രു ഭാഷയിലാണെങ്കില്‍ 'ഗൊല്‍ ഗൊഥാ' എന്നല്ലേ പറയേണ്ടത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org