അരമനകളില്‍ അല്മായരുടെ ഓഫീസ് വേണം

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ഇന്ന് അരമനകളില്‍ മെത്രാന്മാരും വികാരി ജനറല്‍മാരും പല തസ്തികകളിലായി ഒത്തിരി അച്ചന്മാരും 'ഭരണ'ത്തിലിരിക്കുന്നുണ്ട്. അവരോടൊപ്പം ഒരു മുതിര്‍ന്ന, അനുഭവസമ്പന്നനായ, അല്മായന്‍ കൂടി അരമനകളില്‍ വേണം. ഒരു അല്മായ കമ്മിറ്റിയും ലെയ്റ്റി ഓഫീസും അയാളോടൊപ്പം വേണം.

ഇവര്‍ വിമര്‍ശിക്കാന്‍ ധൈര്യമുള്ളവര്‍ തന്നെയാവണം. വിമര്‍ശിക്കുന്നവരില്‍ നിന്നേ വിവേകം വരുകയുള്ളൂ. അവരേ നിസ്വാര്‍ത്ഥരും ആത്മാര്‍ത്ഥതയുള്ളവരും ആയിരിക്കുകയുള്ളൂ. അവരുടെ തിരഞ്ഞെടുപ്പു രീതികളും ഭരണരീതികളും ചര്‍ച്ച ചെയ്തു തീരുമാനിക്കണം. ഉപരിതലങ്ങളില്‍ അല്മായ പങ്കാളിത്തമില്ലാതെ സഭയ്ക്ക് ഇനി മുമ്പോട്ടു പോകാനാവില്ല. വിപുലപ്പെടേണ്ട ആശയമാണിത്, ഉടന്‍ നടപ്പാകേണ്ടതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org