ക്രൈം സീനുകള്‍ ഒഴിവാക്കണം

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

അടുത്ത കാലത്തായി കേരളത്തിലിറങ്ങുന്ന സിനിമ സീരിയലുകളുടെ കഥകള്‍ കൊടും കുറ്റകൃത്യങ്ങളുടെ തുടരാവര്‍ത്തനങ്ങള്‍ തന്നെയാണ്. യുവാക്കളോടൊപ്പം സുന്ദരികളായ സ്ത്രീകളും പരസ്യമായി ചതി, കൊള്ള തുടങ്ങിയവയും അനാശാസ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രംഗങ്ങളും ധാരാളമായി കാണുന്നു.

ഇത്തരം രംഗങ്ങള്‍ പതിവായി കാണുന്ന കുട്ടികളില്‍ ഈ രംഗങ്ങളോട് പെട്ടെന്ന് അനുരൂപപ്പെടാനുള്ള വാസന ജനിക്കുന്നു. പോരെങ്കില്‍ വീട്ടിലെ മിനി സ്ക്രീനിലെ നിത്യം കാണുന്ന കഥകളിലും ദിവസേന പത്രവാര്‍ത്തകളിലും രാത്രിയിലെ ചാനല്‍ വിഭവം കുറ്റപത്രം, ക്രൈം, FIR എന്നിവയിലുമെല്ലാം ഭീകര കുറ്റകൃത്യങ്ങളുടെ തനി ആവിഷ്ക്കാരം അനുസ്യൂതം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ ഈ സാമാന്യവല്‍ക്കരണവും നിസ്സാരവല്‍ക്കരണവും ന്യൂ ജനറേഷന്‍ സമൂഹത്തെ അങ്ങേയറ്റം ദോഷമായി ബാധിക്കുന്നു.

ഒന്നേ കരണീയമായിട്ടുള്ളൂ സിനിമ-സിരിയലുകളില്‍ ക്രൈം സീനുകള്‍ പൂര്‍ണമായി ഒഴിവാക്കുക. കലയാസ്വദിക്കാന്‍ ഭീകര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതു നേരില്‍ കാണണമെന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org