മതമേതായാലും ദേവാലയങ്ങളില്‍ യുവജനങ്ങള്‍ കുറവല്ലേ..?

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ഹരിയാനയില്‍ 18 കാരന്‍ വിദ്യാര്‍ത്ഥി സ്വന്തം സ്കൂള്‍ പ്രിന്‍സിപ്പലിനെ വെടിവച്ചു കൊന്നു. എടത്വായില്‍ കുളിമുറി സീന്‍ പിടിച്ച് വിദ്യാര്‍ത്ഥി 15 ലക്ഷം ആവശ്യപ്പെടുന്നു.

നമ്മുടെ യുവജനങ്ങളുടെ മൂല്യബോധം കൂപ്പുകുത്തി വീണോ…?

ജീവന്‍റെ വിലയെക്കുറിച്ചോ തങ്ങളുടെ പ്രവൃത്തിയുടെ വരുംവരായ്കയെക്കുറിച്ചോ ഒരു ചിന്തയുമില്ലാതെ വിദ്യാര്‍ത്ഥി യുവജന സമൂഹം ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്ത്..?

ഒരു നല്ല വിഭാഗം യുവജനങ്ങള്‍ക്ക് മത ബോധനമോ ദേവാലയാഭിമുഖ്യമോ സദാചാര നിഷ്ഠകളോ തീരെ ഇല്ലാതായിരിക്കുന്നു. അഥവാ, അവര്‍ മനസിലാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍ തീരെ വികലമാണ്. ഈ മൂല്യങ്ങളൊക്കെ കുട്ടികളില്‍ രൂഢമൂലമാക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ദേവാലയങ്ങള്‍. മാതാപിതാക്കള്‍ക്ക് ഈ രംഗത്തുള്ള സ്വാധീനം പണ്ടേ പോയ്പോയി. മതമേതുമാകട്ടെ, ദേവാലയാഭിമുഖ്യം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് മൂല്യ സാമൂഹ്യബോധങ്ങള്‍ തീരെ ഇല്ലാതെ വരില്ല.

വിവിധ മതാധികൃതര്‍ ഉണര്‍ന്ന് കര്‍ത്തവ്യബോധത്തിലേക്ക് വരേണ്ടിയിരിക്കുന്നു. മാതാപിതാക്കളില്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ യുവതലമുറ തന്നെയാണ്. മേല്‍പറഞ്ഞ ന്യൂനതകള്‍ അവര്‍ക്കുമുണ്ട് അതു കൊണ്ട് മതദേവാലയാധികൃതരുടെ ചുമതലാ ഭാരം ഇരട്ടിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org