ലാളിത്യം

അഡ്വ. ഫിലിപ്പ്, പഴേമ്പള്ളി

ഒരു കന്യാസ്ത്രീ മഠത്തിലെ മദര്‍ സുപ്പീരിയറിന്‍റെ വ്രതവാഗ്ദാനത്തിന്‍റെ കാല്‍ നൂറ്റാണ്ടു തികഞ്ഞ ജൂബിലി ആഘോഷങ്ങള്‍. അടക്കവും ഒതുക്കവുമുള്ള ഒരു സിസ്റ്റര്‍, ഇടവകയില്‍ ഗ്രാമത്തില്‍ ആര്‍ക്കും ഇഷ്ടം, ഞാനും ഭാര്യയും നന്നായി ഒരുങ്ങി മഠത്തില്‍ ചെന്നപ്പോള്‍ ആളനക്കമില്ല. വിളിച്ചപ്പോള്‍ അകത്തേയ്ക്കു കയറി. ചാപ്പലില്‍ ഇടവകവികാരിയുള്‍പ്പെടെ മൂന്നു സഭാവൈ ദികര്‍, 14 കന്യാസ്ത്രീകള്‍, ജൂബിലേറിയന്‍റെ വീട്ടുകാരും മഠത്തിന്‍റെ അയല്ക്കാരും ഞങ്ങള്‍ ഇരുവരും ഉള്‍പ്പടെ മറ്റു 13 പേര്‍. ഈ 30 പേരും സജീവമായി പങ്കെടുത്ത സമൂഹബലി. കുര്‍ബാനയ്ക്കിടയില്‍ ജൂബിലേറിയന്‍ ലേഖനം വായിച്ചു. സുവിശേഷവായനയ്ക്കുശേഷം വൈദികരിലൊരാള്‍ അതിമനോഹരമായ ഒരു സന്ദേശം സിസ്റ്ററിനെ ബന്ധിപ്പിച്ചു പറഞ്ഞു. കുര്‍ബാന കഴിഞ്ഞ് ഉരുകിത്തീരുന്ന മെഴുകുതിരി കൊടുത്ത് സിസ്റ്ററിനെ ആദരിച്ചു.

പിന്നെ മഠത്തിന്‍റെ ടെറസ് മറച്ചുണ്ടാക്കിയ ഹാളില്‍ ചെറിയൊരു സ്നേഹവിരുന്ന്. കുടുംബാന്തരീക്ഷത്തില്‍ ചില പ്രസംഗങ്ങളും ഒരു കൊച്ചു മറുപടിപ്രസംഗവും.
കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കേരളസഭയില്‍ നാം ഘോഷിച്ച ആഘോഷങ്ങളെല്ലാം – ടോമച്ചന്‍, റാണി മരിയ, മെത്രാന്‍ വാഴ്ചകള്‍, രൂപ-തിരുശേഷിപ്പ് പ്രയാണങ്ങള്‍, അഭിഷേകാഗ്നികള്‍… എല്ലാമെല്ലാം അനുസ്മരിച്ചുപോയി. പിന്നെ ഓര്‍ത്തുപോയി, ഇങ്ങനെയും നമുക്ക് ആഘോഷിക്കാമല്ലോ എന്ന്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org