കൊറോണയാണ് ഭേദം

എ.ജെ. ലിയോ, മംഗലപ്പുഴ

സത്യദീപം ലക്കം 31-ല്‍ ശ്രീമതി ലിറ്റി ചാക്കോ എഴുതിയ കുറിപ്പാണ് ഈ കത്തിനാധാരം. കാമ്പുള്ള ചിന്തകള്‍ക്കു നന്ദി. മതമെന്ന ഭീകരതയ്ക്കു മുന്നില്‍ തുല്യതയ്ക്കു വേണ്ടിയുള്ള മത്സരങ്ങളും… എന്ന അവസാന വരികള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ക്രൈസ്തവരുടെ ഇടയില്‍ ജാതിബോധത്തിന്‍റെ ചിന്ത കുറവാണെന്ന് പരാതി പറയുന്നവരും തിരിച്ചടിക്കണമെന്നും പ്രതികരിക്കണമെന്നും പ്രതികാരം ചെയ്യണമെന്നും ഉറച്ചു വിശ്വസിക്കുന്നവരും ദിനംപ്രതി കൂടി വരുന്നു. അവിടെ ഈശോയുടെ സ്നേഹത്തിന്‍റെ സന്ദേശം പറയുന്നവര്‍ അവരുടെ ശത്രുക്കളാകുന്നു. ഏതാണ് ശരിയായ വഴിയെന്ന് വേണ്ടപ്പെട്ടവര്‍ പഠിപ്പിക്കേണ്ടത് അനിവാര്യമായി മാറിയിട്ടുണ്ട്. ഈശോ നമ്മുടെ സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം വേണം

സര്‍വലോകത്തിനുമുള്ള സദ്വാര്‍ത്തയും ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവനും (ലൂക്കാ 2:10), (യോഹ. 1:29) പറയാതെ പൊടി പിടിച്ചു പോകുന്ന സത്യങ്ങളായി മാറുന്നുണ്ടോ? ക്രൈസ്തവ വിശ്വാസത്തിന്‍റെ സത്തയെ ധ്യാനിക്കാനും ഇന്നിന്‍റെ പ്രശ്നങ്ങള്‍ക്കു മധ്യേ അവതരിപ്പിക്കാനുമുള്ള വെല്ലുവിളി യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org