മുഖലേഖനം സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്നു

ഏ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

ഫെബ്രുവരി ആദ്യലക്കത്തില്‍ മുഖലേഖനം 'സംസ്കാരത്തില്‍ ഇന്ത്യക്കാര്‍ (ഹിന്ദുക്കളല്ല)', എന്നതില്‍ ക്രിസ്ത്യാനികളടക്കം മറ്റു മതസ്ഥരുമുള്‍പ്പെടുന്നു എന്ന സത്യദര്‍ശനമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഹിന്ദു എന്ന പദമുണ്ടാകുന്നതു സിന്ധുവില്‍ നിന്നാണ്. ഇന്‍ഡസ് അഥവാ സിന്ധുനദിക്കപ്പുറത്തു ജീവിച്ചിരുന്നവരെയാണ് അറബികള്‍ ഹിന്ദുക്കള്‍ അഥവാ സിന്ധികളെന്നു വിളിച്ചിരുന്നത്.

ഇന്ത്യന്‍ ഭാഷകളില്‍ ഒരു മതത്തെ സൂചിപ്പിക്കുന്നതിനു ഹിന്ദു എന്ന് അക്കാലത്ത് ഉപയോഗിച്ചിരുന്നില്ല. പിന്നെയോ ഒരു ജനവിഭാഗമായി ഒന്നിച്ചു (മേല്പറഞ്ഞ) ജീവിതരീതിയെയും സംസ്കരത്തെയുമായി എന്നു യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കിയിരിക്കാം. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു മതരൂപം പൂണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org