Latest News
|^| Home -> Letters -> ഗായകസംഘം പാടട്ടെ

ഗായകസംഘം പാടട്ടെ

ആന്‍റണി ജോസഫ്, കിഴക്കമ്പലം

ദിവ്യബലിയില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുന്നത് ദിവ്യബലി ഭക്തിസാന്ദ്രമാകാന്‍ വളരെ നല്ലതാണ്. പക്ഷേ ഗാനം തുടങ്ങാന്‍ വേണ്ടിയിട്ടും ഗാനങ്ങളുടെ ഇടയിലുമുള്ള വാദ്യസംഗീതം വിശുദ്ധ ബലി സമയക്രമമനുസരിച്ച് ചൊല്ലി തീര്‍ക്കാന്‍ തടസ്സമാകുന്നുണ്ടോ എന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് സമയത്തിന്‍റെ വില മനസ്സിലാക്കി പാട്ടുകള്‍ ആലപിക്കുമ്പോള്‍ തുടക്കത്തിലും ഇടയ്ക്കുമുള്ള വാദ്യസംഗീതം ഒഴിവാക്കുന്നത് വിശുദ്ധ ബലിക്ക് കൂടുതല്‍ ഉചിതമാണെന്ന് തോന്നുന്നു. അപ്പോള്‍ വിശുദ്ധ ബലി സമയക്രമമനുസരിച്ച് തീര്‍ക്കാന്‍ സാധിക്കും.