ഈ വര്‍ഷത്തെ ദശാംശം?

വി.ടി. ആന്‍റണി, വട്ടക്കുഴി, കോട്ടയം

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം പേറുകയാണു കേരള കടല്‍ത്തീരത്തെ പാവം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍.

കേരള കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ ഒന്നായ ലത്തീന്‍ വിഭാഗത്തിനുണ്ടായ ഈ ദുരന്തത്തില്‍ സഭയുടെ കൂട്ടായ്മയിലെ സീറോ-മലബാര്‍ വിഭാഗം വേണ്ട ശുഷ്കാന്തി ഇനിയും കാണിച്ചതായി കാണുന്നില്ല. ഇടയലേഖനമിറക്കുന്ന പതിവ് ഇവിടെ കണ്ടില്ല. ഇതു കൂട്ടായ്മയ്ക്കു ചേര്‍ന്നതാണോ? പല രൂപതകളിലും ക്രിസ്തുമസിനോടനുബന്ധിച്ചുള്ള ദശാംശപ്പിരിവിനുള്ള കവര്‍ വീടുകളില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ദശാംശം ദുരിതമനുഭവിക്കുന്ന പാവം തീരവാസികള്‍ക്കായി മാറ്റിവയ്ക്കാം. അവിടെയായിരിക്കും യഥാര്‍ത്ഥ കൂട്ടായ്മ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org