ദൈവജനത്തെ അകറ്റരുത്

അഗസ്റ്റിന്‍ ചെങ്ങമ്മനാട്

വൈദികര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറിയാല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു യൂറോപ്പിലെ സ്ഥിതി സംജാതമാകും. അല്ലെങ്കില്‍ത്തന്നെ ദൈവജനം കുശുകുശുക്കുന്നു. മാധ്യമങ്ങളിലും ദൃശ്യസങ്കേതങ്ങളിലും ആഘോഷിച്ച വിവാദങ്ങളെക്കുറിച്ച് ദൈവജനം സംശയിക്കു ന്നു. ഏതെങ്കിലും വിശ്വാസി ന്യായമായ നീതിനിഷ്ഠമായ അഭിപ്രായം പറഞ്ഞാല്‍ പറയുന്നയാളെ നൊമ്പരപ്പെടുത്തുവാന്‍ വചനം വളച്ചൊടിച്ച് വ്യാഖ്യാനിച്ചു മുറിപ്പെടുത്തേണ്ടതുണ്ടോ? വിശ്വാസി വിശുദ്ധ കുര്‍ബാനയ്ക്കു വൈകിവന്നതിന്‍റെ പേരില്‍ കുര്‍ബാന തീരുംവരെ നില്‍ക്കാന്‍ കല്പിക്കുന്നതു ന്യായമാണോ? വൈകിവന്നതിന്‍റെ പേരില്‍ വിശുദ്ധ കുര്‍ബാന സ്വീകരണം നിഷേധിക്കുക നീതിയാണോ? വൈദികന്‍റെ ദൗത്യം വിശ്വാസിയെ വിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്നതാണ്. വിശ്വാസത്തില്‍ നിന്നു വഴിതെറ്റിക്കുക എന്നതല്ല. മാനസിക ദണ്ഡം ഏല്‍ക്കേണ്ടി വരുമ്പോള്‍ മറ്റു സഭാ വിശ്വാസത്തിലേക്കു മാറിപ്പോവും. ഇടവകാതിര്‍ത്തിയില്‍ പലരും സഭ വിട്ടുപോയിരിക്കുന്നു. വൈദികന്‍റെ ദൗത്യം വിശ്വാസിയെ വിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്നതാണ്. സഭ നിലനില്‍ക്കുന്ന പാറക്കല്ലിന് ഇളക്കം തട്ടുന്ന സമീപനം ഗുണകരമല്ല. ദൈവജനത്തെ അകറ്റലല്ല അടുപ്പിക്കലാണ് വൈദികന്‍റെ ആത്യന്തികനിലപാടുകളില്‍ ഏറ്റം മുഖ്യമായത്. അതില്‍ ഉറച്ചു നില്‍ക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org