കടുംപിടുത്തം എന്തിന്?

അഗസ്റ്റിന്‍ ചെങ്ങമനാട്

രോഗീലേപനം എന്നു കേള്‍ക്കുമ്പോള്‍ മിക്കവാറും പേര്‍ക്കും ഭയമാണ്. മരിക്കാനുള്ള കൂദാശയല്ല അത്. ഒരു ക്രൈസ്തവന്‍ ഗൗരവമുള്ള രോഗത്തില്‍പ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും രോഗീലേപനം സ്വീകരിക്കാം. അതു സ്വീകരിച്ചതിനുശേഷം രോഗം വീണ്ടും വര്‍ദ്ധിക്കുമ്പോഴും സ്വീകരിക്കാം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. ഒരാള്‍ക്കു രോഗം മൂര്‍ച്ഛിക്കുകയും സുഖപ്പെടുകയും ചെയ്തിട്ട് പിന്നീടു മൂന്നു മാസം കഴിഞ്ഞു രോഗം കലശലായാല്‍ രോഗീലേപനം കൊടുക്കാവുന്നതാണ്. കാലദൈര്‍ഘ്യം ആറു മാസമാണെങ്കിലും ആ പരിധി നോക്കാതെ രോഗീലേപനം കൊടുക്കുന്നതില്‍ വിലക്കില്ല. പാപമോചനവും രോഗസൗഖ്യവും നല്കി നമ്മുടെ ആത്മശരീരങ്ങള്‍ക്ക് ആരോഗ്യം നല്കുന്ന കൂദാശയാണു രോഗീലേപനം. മാമ്മോദീസ സ്വീകരിച്ചവര്‍ക്കു മാത്രമേ ഈ കൂദാശ കൊടുക്കാവൂ എന്നുണ്ട്. വൈദികര്‍, മെത്രാന്മാര്‍ ഇവര്‍ മാത്രമേ രോഗീലേപനം നല്കാവൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആറു മാസമെന്ന നിഷ്കര്‍ഷ ചില വൈദികര്‍ വയ്ക്കാറുണ്ട്. എന്നാല്‍ അത്തരം കടുംപിടുത്തം വേണ്ട എന്നാണു തോന്നുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org