ഗായകസംഘം പാടട്ടെ

അഗസ്റ്റിന്‍ ചെങ്ങമനാട്

പള്ളികളില്‍ മികവുറ്റ ഗായകസംഘവും വിശ്വാസസമൂഹത്തില്‍ മികച്ച ഗായികഗായകരുമുണ്ട്; നല്ലതുതന്നെ. ഈണത്തിലും താളത്തിലും ഭക്തിനിര്‍ഭരമായും പാടുമ്പോള്‍ ഗായകസംഘത്തിനു മുകളിലായി അവരെ വെല്ലുന്ന രീതിയില്‍ കാളരാഗത്തില്‍ രാഗചാതുര്യമില്ലാതെ ഉറക്കെ ഉറക്കെ പാടിയാല്‍ ദൈവജനത്തിനു ഭക്തിയില്‍ ലയിച്ചുനില്ക്കാനോ അര്‍ത്ഥം ഗ്രഹിക്കുവാനോ വിശ്വാസസമൂഹത്തിലെ ചില 'പാട്ടുകാര്‍' സമ്മതിക്കുന്നില്ല.

ഒന്നുകില്‍ ഈ 'ഗായകരെ' ഗായകസംഘത്തില്‍ ഉള്‍പ്പെടുത്തുകയോ അതല്ലെങ്കില്‍ നിയന്ത്രിക്കുകയോ വേണം. ഇവരില്‍ ചിലരുടെ 'ആമ്മേന്‍' പറച്ചില്‍ ചെവി പൊട്ടിക്കും. ചിലര്‍ക്കു ചില വാശിയാണ്, എന്‍റെ ശബ്ദം എല്ലാവരും കേള്‍ക്കണം. മുകളില്‍ കയറിപ്പാടി ഗായകസംഘത്തെ തളര്‍ത്തുന്നവരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഗായകസംഘത്തെ പാടാന്‍ അനുവദിക്കുക; അവര്‍ പാടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org