മുന്‍ വികാരിമാരെ ആദരിക്കണം

അഗസ്റ്റിന്‍ ചെങ്ങമനാട്

വികാരിയച്ചന്മാര്‍ വന്നും പോയുമിരിക്കും. ഇവര്‍ പല സ്വഭാവക്കാരാകും. ഇടവകക്കാരുടെ ഹൃദയം കവര്‍ന്നവരും അവരുടെ ഹൃയങ്ങളില്‍ പീഠമിട്ട് ഇരിക്കുന്നവരുമുണ്ടാകും. കഴിവുള്ളവരും ഇല്ലാത്തവരും ഉണ്ടാവാം. ചില വികാരിമാര്‍ക്കു വികസനത്തിലാകും താത്പര്യം. സാഹിത്യാഭിരുചിയുള്ളവരാണെങ്കില്‍ ഇടവകയില്‍ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും, ഉയര്‍ത്തിക്കൊണ്ടു വരും. ചില വൈദികര്‍ ഇടവകയിലെ കിടപ്പു രോഗീ സന്ദര്‍ശകരാണ്. എത്ര ദൂരെ താമസിക്കുന്നവരാണെങ്കിലും അവിടെ പോയി വി. കുര്‍ബാന കൊടുക്കും.

സേവനത്തിലും ശുശ്രൂഷയിലും വ്യാപൃതരായി വാര്‍ദ്ധക്യത്തിലെത്തി, രോഗികളായി മാറുമ്പോള്‍ വൈദികവൃത്തിയില്‍ നിന്നു വിരമിച്ചു വൈദിക വിശ്രമകേന്ദ്രത്തില്‍ അഭയം പ്രാപിക്കും. ഇരുന്നിരുന്ന പള്ളികളിലെ ഇടവകജനം ആശ്വസിപ്പിക്കാന്‍ ചെന്നാല്‍ മനസ്സിനു കുളിര്‍മയും സന്തോഷവുമായിരിക്കും. രോഗം കലശലായി മൃതിയടയുമ്പോള്‍ ഇടവകക്കാര്‍ കൂട്ടമായിപ്പോയി അനുശോചനം അറിയിക്കുകയും സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്. അതു മുന്‍ വികാരിമാരോടു കാണിക്കുന്ന സ്നേഹാദരവാണ്. ഇക്കാര്യത്തില്‍ അലസത പാടില്ല. ഈ സന്ദര്‍ഭത്തിലാകും ഇടവകവികാരിയുടെ നിഷ്കാമ സേവനങ്ങളെക്കുറിച്ചു സ്മരിക്കുന്നതും അഭിമാനം കൊള്ളുന്നതും. മുന്‍ ഇടവകവികാരിമാരെ സ്മരിക്കാനും പ്രാര്‍ത്ഥിക്കാനും ആദരാഞ്ജലികളര്‍പ്പിക്കാനും ലഭിക്കുന്ന വിശുദ്ധ നിമിഷങ്ങളാണ്; അതു പാഴാക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org