സ്തുതി പറച്ചിലും സ്തുതി പാടലും

അഗസ്റ്റിന്‍ കൊടിയംകുന്നേല്‍, വയനാട്

വി. വിന്‍സന്‍റ് ഡി പോള്‍ ജീവിച്ചിരുന്ന കാലത്തു കണ്ടുമുട്ടുന്ന പുരുഷന്മാരിലെല്ലാം യേശുവിനെയും എല്ലാ സ്ത്രീകളിലും പരിശുദ്ധ അമ്മയെയും ദര്‍ശിച്ചിരുന്നു എന്നാണു പറയുന്നത്. ഒക്ടോബര്‍ 3-ലെ സത്യദീപത്തില്‍ ശ്രീ. ബോബി പാണാട്ടിന്‍റെ വൈദികര്‍ക്കു സ്തുതി പറയുന്നതിനെപ്പറ്റിയുള്ള ലേഖനത്തില്‍ ചില വിയോജിപ്പുകള്‍ പറയാനാഗ്രഹിക്കുന്നു. സ്തുതി ചൊല്ലലും സ്തുതി പാടലും തമ്മില്‍ വ്യത്യാസമുണ്ട്.

നാം മറ്റൊരാളെ കാണുമ്പോള്‍ അവരില്‍ യേശുവിനെ കാണുന്നതുകൊണ്ടാണ് ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്നു പറയുന്നത്. നമ്മള്‍ യേശുവിനാണു സ്തുതി പറയുന്നത്. അതു വൈദികരായാലും മറ്റാരായാലും നമുക്കു യേശുവിനു സ്തുതി പറയാന്‍ അവര്‍ ഒരു നിമിത്തമാകുന്നു എന്നു മാത്രം. പണ്ടു മുതല്‍ നല്ല ക്രിസ്തീയ കുടുംബങ്ങളിലെല്ലാം മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബപ്രാര്‍ത്ഥന കഴിയുമ്പോള്‍ സ്തുതി ചൊല്ലാറുണ്ട്. അതില്‍ മറ്റൊരു ഗുണംകൂടി നമ്മുടെ പൂര്‍വികര്‍ കണ്ടിരുന്നു. ഏതു കുടുംബത്തിലായാലും മക്കളും മാതാപിതാക്കളും തമ്മിലോ സ ഹോദരങ്ങള്‍ തമ്മിലോ വഴക്കുപറയലോ സ്വരചേര്‍ച്ച കുറവോ ഉണ്ടാകാറുണ്ട്. ഒരുമിച്ചു പ്രാര്‍ ത്ഥിച്ചു കഴിഞ്ഞു സ്തുതി ചൊല്ലി പരസ്പരമൊന്നു സ്നേഹം പങ്കുവച്ചു കഴിയുമ്പോള്‍ അതുവരെ മനസ്സിലുണ്ടായിരുന്ന എല്ലാ വിഷമങ്ങളും മാറിപ്പോകുന്ന ഒരു അവസ്ഥയുണ്ടാകുന്നുണ്ടെന്നത് ഒരു സത്യമാണ്.

ഇനി സ്തുതി പാടല്‍: പിന്നാലെ നടന്നു പുകഴ്ത്തിപ്പറഞ്ഞു കാര്യം കാണുന്നവരെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വൈദികരും മെത്രാന്മാരും തന്നെയല്ല നാമെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സഭയ്ക്കു വേണ്ടിയെന്ന വ്യാജേന ആര്‍ക്കും എ ന്തും എവിടെയും വിളിച്ചുപറയാവുന്ന അവസ്ഥകള്‍ക്കെതിരെ കത്തോലിക്കാസഭ ഒരു പൊതുപരസ്യം കൊടുക്കണമെ ന്ന അഡ്വ. ഫിലിപ്പ് പഴേമ്പിള്ളിയുടെ ലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org