അദ്ധ്യാപകര്‍ അറിയാന്‍

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഗുരുവിനെ മനസ്സിലെങ്കിലും നിന്ദിക്കുന്നവന്‍ അതിനു പ്രായശ്ചിത്തമായി ഉമിത്തീയില്‍ വെന്തെരിയണം എന്നാണു ഭാരതീയ നീതിശാസ്ത്രം പറയുന്നത്. എന്നാല്‍ ഒരു കുട്ടിയുടെ ഉള്ളിലുള്ള നുറുങ്ങുവെട്ടത്തെപ്പോലും ഊതിക്കെടുത്തുന്ന ഗുരുവിന് എന്തു ശിക്ഷയായിരിക്കും വിധിക്കുക! എന്തായാലും ഇതിനേക്കാള്‍ കഠിനമായ ശിക്ഷയായിരിക്കും നല്കുക എന്ന കാര്യം തീര്‍ച്ചയാണ്.

'പലവിചാര'ത്തില്‍ ലിറ്റി ചാക്കോ പങ്കുവച്ച അനുഭവം ഒറ്റപ്പെട്ടതല്ല. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തല്‍ കുട്ടികള്‍ക്കും കഴിവുകളുണ്ട്. അതു കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അദ്ധ്യാപകന്‍റെ ജോലി.

പഠിക്കുവാന്‍ കൊള്ളാത്തവര്‍ എന്നു പറഞ്ഞ് എല്ലാ സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടികളെ ചേര്‍ത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിനിന്‍റെ ഭാഗങ്ങള്‍ സ്കൂളാക്കി മാറ്റിയ "കൊബയാഷി" മാസ്റ്റര്‍ ആരംഭിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലോകപ്രസിദ്ധരായതു ചരിത്രമാണ്. അദ്ധ്യാപകര്‍ മാത്രമല്ല എല്ലാ മാതാപിതാക്കളും മനസ്സിരുത്തി വായിക്കേണ്ട ഒരു പുസ്തമകാണു ലിറ്റി ചാക്കോ നിര്‍ദ്ദേശിച്ച "ടോട്ടോച്ചന്‍."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org