അങ്കമാലി സെമിത്തേരി

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണു മരിച്ചവരെക്കുറിച്ചുള്ള മുണ്ടാടനച്ചന്‍റെ അനുസ്മരണം ശ്രദ്ധേയമായി. ഓരോ ക്രൈസ്തവനും അവശ്യം പഠിച്ചിരിക്കേണ്ട ചരിത്രമാണത്. അച്ചന്‍റെ ചെറുലേഖനത്തിന്‍റെ വരികള്‍ക്കിടയില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ വായിക്കാനുണ്ട്.

വിശ്വാസികളുടെ ഹൃദയത്തുടിപ്പുകള്‍പോലും അറിയുന്ന നേതൃത്വം നമുക്കുണ്ടായിരുന്നതുകൊണ്ടാണ് അവരെ വിശ്വസിച്ച് അന്നു പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. അവരുടെ രക്തം വീണു കുതിര്‍ന്ന മണ്ണിലാണ് ഇന്നു കാണുന്ന സ്ഥാപനങ്ങള്‍ പലതും പണിതുയര്‍ത്തിയിട്ടുള്ളതെന്ന കാര്യം സൗകര്യപൂര്‍വം നാം വിസ്മരി ക്കുന്നു.

പുതിയ തലമുറ പള്ളിയില്‍നിന്ന് അകലുകയാണെന്നും നാം വിലപിക്കാറുണ്ട്. അവരനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആത്മാര്‍ത്ഥമായി എന്തെങ്കിലും ശ്രമങ്ങള്‍ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത 'കുരിശുവിവാദം' പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കറുത്ത ബാഡ്ജ് ധരിച്ചു വിലാപയാത്രയുടെ നീളം കൂട്ടാനല്ലാതെ എന്തു കാര്യത്തിനാണ് അവരെ പരിഗണിച്ചിട്ടുള്ളത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org