സായാഹ്ന സൗഹൃദാലയം

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

വാര്‍ദ്ധക്യം പലരെ സംബന്ധിച്ചും ഇന്നൊരു ശാപമാണ്. മക്കള്‍ക്കു സ്നേഹമുണ്ടെ ങ്കില്‍കൂടി ഉപജീവനത്തിനായി ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ കഴിയുന്നവര്‍ക്കു മാതാപിതാക്കളെ അരികില്‍ നിന്നു പരിചരിക്കുക എന്നത് അസാദ്ധ്യമായ കാര്യംതന്നെയാണ്.

ഈ സാഹചര്യത്തിലാ ണു ജര്‍മ്മനിയില്‍നിന്നും ജോസഫ് കൈനിക്കര എഴുതിയ ലേഖനം പ്രസക്തമാകുന്നത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്നതുപോലെ നമ്മുടെ ദേവാ ലയങ്ങളോടു ചേര്‍ന്നു വളരെയേറെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. അവിടെ വയോജനങ്ങള്‍ ക്കു വസിക്കുവാനുള്ള സ്ഥലമൊരുക്കിയാല്‍ ഏറ്റവും വലിയ പുണ്യകര്‍ മ്മമായിരിക്കും. നമ്മുടെ ഭക്തസംഘടനകള്‍, അവരെ പരിചരിക്കാന്‍ കുറച്ചുസമയം നീക്കിവയ്ക്കാന്‍ തയ്യാറായാല്‍ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തോടു നീതി പാലിക്കാനും കഴിയും.

ഒരുമിച്ചു കളിച്ചും പഠിച്ചും പ്രാര്‍ത്ഥിച്ചും കഴിഞ്ഞിട്ടുള്ളവരുടെ കൂട്ടായ്മ സന്തോഷകരമായ അനുഭവംതന്നെയായിരിക്കും. ഇങ്ങനെ വാര്‍ദ്ധക്യം ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റാന്‍ കഴിയും. 'വൃദ്ധമന്ദിരം' എന്നല്ല "സായാ ഹ്ന സൗഹൃദാലയം" എന്നാണ് ഇതിനു പേരിടേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org