“സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരുവീണ്ടുവിചാരം”

ബെന്നി ജെ. ഊക്കന്‍, കൊരട്ടി

റവ. ഡോ. ഇഗ്നനേഷ്യസ് പയ്യപ്പിള്ളി എഴുതിയ "സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരം" എന്ന ലേഖനം (ലക്കം 25) തികച്ചും അവസരോചിതവും അഭികാമ്യവുമായി തോന്നി. "ക്രൈസ്തവന്‍റെ മുഖമുദ്രയും യഥാര്‍ത്ഥ പാരമ്പര്യവുമായ സത്യസന്ധതയും ലാളിത്യവും കുലീനതയും സുതാര്യതയും ഏറ്റവും നിസ്സാരമായ കാര്യങ്ങളില്‍പ്പോലും പ്രകടിപ്പിക്കുവാനും ജീവിക്കുവാനും ക്രൈസ്തവന്‍ കടപ്പെട്ടിരിക്കു ന്നു" എന്ന കാഴ്ച്ചപ്പാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പ്രസ്തുത ലേഖനത്തിലൂടെ സഭയുടെ അധികാരികള്‍ നടത്തിയ ചില ഇടപെടലുകള്‍ കീഴ്വഴക്കങ്ങളായി ചൂണ്ടികാണിക്കപ്പെട്ടത് ഇന്നത്തെ ക്രൈസ്തവന്‍റെ കണ്ണു തുറപ്പിക്കേണ്ടതാണ്. എതിരഭിപ്രായങ്ങള്‍ സഹിഷ്ണുതയോടുകൂടി കേള്‍ക്കുകയും സത്യസന്ധതയ്ക്കും സുതാര്യതയ്ക്കുംവേണ്ടി നിലനില്ക്കുകയും ചെയ്യുന്നവരാകണമെന്നത് പ്രത്യേകിച്ച് ഇന്നിന്‍റെ അടിസ്ഥാനാവശ്യമാണ്.

നമ്മുടെ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന വിവരാവകാശ കമ്മീഷന്‍ നിയമങ്ങള്‍ക്ക് സമാനമായ അവകാശങ്ങള്‍ ഏതൊരു വിശ്വാസിക്കും ലഭ്യമാക്കാനുതകുന്ന രീതിയില്‍ സഭാനിയമങ്ങള്‍ നവീകരിക്കുക വഴി കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ആത്മീയതയുടെ മൂടുപടമണിയാതെ യഥാര്‍ത്ഥ ക്രൈസ്തവ ലക്ഷ്യത്തോടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വത്തിനായി മാത്രം പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന വസ്തുത വളരെ ആധികാരികമായിതന്നെ പ്രതിപാദിച്ച ബഹു. ഡോ. ഇഗ്നന്യേഷ്യസ് പയ്യപ്പിള്ളി അച്ചന് നന്ദി അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org