“സമാധാനത്തിന്‍റെ ചുംബനമുദ്ര”

ബെന്നി ജോസഫ് ഊക്കന്‍, കൊരട്ടി

അഭിവന്ദ്യ തോമസ് ചക്യത്ത് പിതാവിന്‍റെ "സമാധാനത്തിന്‍റെ ചുംബനമുദ്ര" എന്ന ലേഖനം ഹൃദയസ്പര്‍ശിയും തികച്ചും അവസരോചിതവുമായി തോന്നി. യേശുവിന്‍റെ പെസഹാ ആചരണത്തിലൂടെ തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു ലോകത്തിനു നല്കിയ സന്ദേശം, ഇന്നു പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ മറ്റൊരു ചുംബനത്തിലൂടെ ലോകത്തിനേകി. സമാധാനത്തിനുവേണ്ടി വിനയത്തിന്‍ യും സ്നേഹത്തിന്‍റെയും അടയാളമായി "ചുംബനമുദ്ര" ഈ നൂറ്റാണ്ടില്‍ ലോകജനതയ്ക്കു നല്കിയ മികച്ച സന്ദേശമായി.

അഭിവന്ദ്യ ചക്യത്ത് പിതാവിന്‍റെ മനസ്സിലൂടെ നമ്മിലേക്കു ചൊരിയപ്പെട്ട "സമാധാനത്തിന്‍റെ ചുംബനമുദ്ര" എന്ന ലേഖനം ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുത, "പറഞ്ഞുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൊതുജനമദ്ധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന വിലപ്പെട്ട ചിന്തയാണിത്. വികാരം ഉണ്ടാക്കാന്‍ എളുപ്പമാണ്, പക്ഷേ അതു പിന്നീടു നിയന്ത്രിക്കാന്‍ എളുപ്പ മാകില്ല എന്നര്‍ത്ഥം. രാഷ്ട്രീയമേഖലയില്‍ മാത്രമല്ല കുടുംബങ്ങളിലും സമൂഹങ്ങളിലും മറ്റും ശ്രദ്ധിക്കേണ്ട തത്ത്വമാണിത്." എത്രയോ ശരിയാണ് ഈ നിരീക്ഷണം. രമ്യമായി പരിഹരിക്കേണ്ട വളരെ ചെറിയ പ്രശ്നങ്ങള്‍പോലും ആളിക്കത്തിച്ചു സമൂഹത്തിനാകെ ദോഷമുണ്ടാക്കി ക്രിസ്തീയ വീക്ഷണങ്ങളുടെ അടിവേരുകള്‍ക്കു കത്തിവയ്ക്കുന്ന ചില വ്യക്തികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം ചുംബനമുദ്രകള്‍ ഒരു ഷോക്ക് ട്രീറ്റ് മെന്‍റ് ആകുമെന്നതില്‍ സംശയമില്ല.

വിനയത്തിന്‍റെ മാതൃക പിന്തുടരുന്ന പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയ്ക്കു സ്നേഹചുംബനങ്ങളും ആ സന്ദേശം മലയാളക്കരയിലേക്കു സത്യദീപത്തിലൂടെ പകര്‍ന്നു നല്കിയ ചക്യത്ത് പിതാവിനു നന്ദിയും വിശേഷങ്ങള്‍ സുതാര്യതയോടെ പങ്കുവയ്ക്കുന്ന സത്യദീപത്തിന് അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org