സത്യദീപം – കഴിഞ്ഞയാഴ്ച

Published on

ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

"സഭയും മാധ്യമങ്ങളും ചോദ്യങ്ങളെ എന്തിനു ഭയപ്പെടണം?" എന്ന തലക്കെട്ടില്‍ അഡ്വ. ജോണ്‍ മാത്യു റോസ് എഴുതിയ ലേഖനത്തില്‍ കന്യാസ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുവാനും പരിഹരിക്കുവാനുമുള്ള സംവിധാനങ്ങള്‍ സഭയില്‍തന്നെയുണ്ട് എന്നു വിവരിക്കുന്നത് ആകര്‍ഷകമായി. ജിരൂദ് – ജിന്‍സന്‍റെ കഥ മനോഹരമായിരിക്കുന്നു.

വിശ്വാസത്തെ വളര്‍ത്തുന്നത്: കന്യാസ്ത്രീകളുടെ ജീവിതം വ്യത്യസ്തരാകാനുള്ള വിളി, ധീരരാകാനും – സി. ടെസ്സി ജേക്കബ് SsPS. സിസ്റ്ററിന്‍റെ അനുഭവങ്ങളിലൂടെ സമര്‍പ്പിതവിളിയുടെ മഹത്ത്വം തുറന്നു കാണിച്ചതു ദൈവവിളി കൂട്ടുവാന്‍ ഏറെ സഹായമാകും.

പ്രവാചകപാരമ്പര്യത്തിലെ എതിരിടങ്ങള്‍ – ഡോ. സി. നോയല്‍ റോസ്. പഴയനിയമവും പുതിയ നിയമവും നമ്മോടു പറയുന്ന കാര്യങ്ങള്‍ ആനുകാലികമായി അവതരിപ്പിച്ചതു നന്നായിരിക്കുന്നു.

പുതിയതായി ആരംഭിക്കേണ്ടവ: അഭിവന്ദ്യ പിതാക്കന്മാരുടെ ലേഖനങ്ങളും അവരുടെ പൗരോഹിത്യവഴികളും ഉള്‍ക്കൊള്ളിക്കുന്നതു നല്ലതാണ്.

logo
Sathyadeepam Online
www.sathyadeepam.org