ബാലനോവല്‍

സിജോ ജോസ്, വെച്ചൂര്‍

"സൈബര്‍ വലയും കുട്ടിയിരകളും" – ശ്രീ. മാത്യു ആര്‍പ്പൂക്കരയുടെ ബാലനോവലിന്‍റെ നാല് അദ്ധ്യായങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിതറിയ ചിന്തകള്‍ പങ്കുവയ്ക്കുകയാണ്. മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ഉത്സവകാലമാണു കൗമാരം. അതുകൊണ്ടുതന്നെ ആശാഭംഗങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. യാഥാര്‍ത്ഥ്യങ്ങളേക്കാളധികം ഭാവനകളില്‍ ഇവര്‍ ജീവിക്കുന്നു. അതുകൊണ്ട് ഇന്ന് ഇന്‍റര്‍നെറ്റ് വഴി പ്രചരിക്കുന്ന വീഡിയോ ഗെയിമുകളും ചിത്രങ്ങളും കുട്ടികളില്‍ വിഷാദത്തിന്‍റെ വിത്തു വിതയ്ക്കുന്നു. നമ്മുടെ കുട്ടികള്‍ ഇതിന് അടിമപ്പെടുന്ന വിവരം തിരിച്ചറിയുവാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. കുട്ടികള്‍ക്ക് കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ നല്കിയാല്‍ അവരതുകൊണ്ട് എന്തു ചെയ്യുന്നു എന്നുകൂടി ശ്രദ്ധിക്കണം.

ശ്രീ. മാത്യു ആര്‍പ്പൂക്കരയുടെ ഈ ബാലകഥ ഇന്നത്തെ കാലഘട്ടത്തിലെ യുവജനങ്ങളെ നേരായ വഴിയിലെത്തിക്കാനും സ്മാര്‍ട്ട് ഫോണിന്‍റെ ദുരുപയോഗം കുറയ്ക്കുവാനും വളരെ സഹായിക്കുമെന്നതില്‍ സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org