കുമ്പസാരം പള്ളിയകത്ത് പരികര്‍മ്മം ചെയ്യണം

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

കുറ്റബോധത്തില്‍ നിന്നും പാപബോധത്തില്‍ നിന്നും ഒരു വ്യക്തിക്കു സമഗ്ര മോചനവും രക്ഷയും പ്രദാനം ചെയ്ത് അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും പ്രായശ്ചിത്ത സത്പ്രവൃത്തികളിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്ന ശ്രേഷ്ഠ കൂദാശയായ കുമ്പസാരം ഇന്നും സഭയ്ക്കകത്തും പുറത്തും പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നതു വേദനാജനകമാണ്.

മുമ്പൊക്കെ രോഗീലേപനം ഒഴിച്ചുള്ള മറ്റെല്ലാ കൂദാശകളും നിര്‍ബന്ധമായും പള്ളിയകത്തുവച്ചു മാത്രമാണു പരികര്‍മ്മം ചെയ്തിരുന്നത്. എന്നാലിന്ന് വിശേഷാവസരങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ സ്ഥലങ്ങളിലും തിരക്കനുസരിച്ചു പള്ളിമുറ്റത്തും പള്ളിമേടയിലും ഊട്ടുമുറിയിലും വരാന്തകളിലും വഴിവക്കിലും വരെ കുമ്പസാര സൗകര്യമൊരുക്കുന്ന ഒട്ടും ആശാസ്യകരമല്ലാത്ത പ്രവണത വ്യാപിക്കുന്നുണ്ട്. ആയിരക്കണക്കിനു വിശ്വാസികളെ യുദ്ധകാലാടിസ്ഥാനത്തില്‍ വല്ലോണം കുമ്പസാരിപ്പിച്ച് ആത്മരക്ഷയ്ക്ക് അര്‍ഹരാക്കാമെന്ന ധാരണ വളരുന്നതും വളര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒട്ടുംതന്നെ ഭൂഷണമല്ല.

ഏകാഗ്രതയും ശാന്തതയും സ്വൈര്യതയും ഇല്ലാത്ത പരിസരങ്ങളിലും സാഹചര്യങ്ങളിലും ഈ കൂദാശ വെറുമൊരു ചടങ്ങ് മാത്രമായിത്തീരാനുള്ള സാദ്ധ്യതയാണു മുന്നിട്ടുനില്ക്കുകയെന്ന് നാം ഒരിക്കലും വിസ്മരിക്കരുത്. കുമ്പസാരിക്കുന്നവരുടെ എണ്ണം കൂട്ടാന്‍ വേണ്ടി കൂദാശയുടെ രഹസ്യാത്മകതയും പാവനതയും മാഹാത്മ്യവും ഗൗരവവും കുറയാന്‍ ഇടവരരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org