ഇടം കൊടുത്താല്‍ മഠം പിടുങ്ങും

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

ചര്‍ച്ച് ആക്ട് ബില്ലിനുവേണ്ടി വിശ്വാസികള്‍ തന്നെ അരയും തലയും മുറുക്കി പ്രക്ഷോഭത്തിനു മുതിരുന്നതു കാണുമ്പോള്‍ മനസ്സിലേക്ക് ഓടിക്കയറി വന്ന പഴഞ്ചൊല്ലാണു മുകളില്‍ സൂചിപ്പിച്ചത്. ക്രൈസ്തവസഭകളില്‍ സമീപകാലത്തു നടമാടിക്കൊണ്ടിരിക്കുന്ന രൂക്ഷമായ അധികാരത്തിന്‍റെയും അഴിമതിയുടെയും സ്വത്ത് തര്‍ക്കത്തിന്‍റെയും വെട്ടിനിരത്തലിന്‍റെയും പിടിച്ചടക്കലിന്‍റെയും എതിര്‍സാക്ഷ്യങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും മൂല്യച്യുതിയുടെയും പേരില്‍ മനസ്സ് നുറുങ്ങിയ ഒരു വിഭാഗം വിശ്വാസികള്‍ ചര്‍ച്ച് ആക്ട് ബില്‍ പാസ്സാക്കി സഭകളെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലും വരുതിയിലും അധീനതയിലുമാക്കാന്‍ മുറവിളി കൂട്ടുന്നതും പ്രക്ഷോഭത്തിനു മുതിരുന്നതും ആത്മഹത്യാപരമായിരിക്കുമെന്നു മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ തിരിച്ചറിയുകയും ആത്മപരിശോധന നടത്തുകയും വേണം. എലിയെ തോല്പിക്കാന്‍ ഇല്ലത്തിനു തീവയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരേക്കാള്‍ ബുദ്ധിശൂന്യരാണീ ചര്‍ച്ച് ആക്ട് വാദികളെന്നു സഭാതനയര്‍ തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org