കുടുംബം പ്രഥമ സെമിനാരി

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

മാര്‍ച്ച് 27-ലെ സത്യദീപത്തില്‍ ആന്‍റണി നരികുളം അച്ചന്‍ ദൈവവിളിയെക്കുറിച്ചും വൈദിക സന്യാസ പരിശീലനത്തെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും പങ്കുവച്ച ചിന്തകള്‍ വിശ്വാസികളുടെ ഇടയിലും പൊതുസമൂഹത്തിന്‍റെ ദൃഷ്ടിയിലും നിലനില്ക്കുന്ന ഒട്ടേറെ തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനും വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കുന്നതായിരുന്നു. നീണ്ട നാളത്തെ കര്‍ക്കശവും അടുക്കും ചിട്ടയുമുള്ള മികവാര്‍ന്ന പഠനത്തിനും പരിശീലനത്തിനും ശേഷം പുറപ്പെടുവിക്കേണ്ടിയിരുന്ന ഫലങ്ങളും നന്മകളും എന്തുകൊണ്ടു വൈദികരില്‍ നിന്നും സന്ന്യസ്തരില്‍ നിന്നും ഉണ്ടാകുന്നില്ല എന്നു സഭാസമൂഹം ഉറക്കെ ചിന്തിക്കണം. ആധുനിക മനഃശാസ്ത്രവിദഗ്ധരുടെ പഠന ഗവേഷണഫലമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിന്‍റെ പ്രധാന കാലഘട്ടം ആറു വയസ്സിനുള്ളില്‍ പൂര്‍ത്തിയാകും എന്നാണു വെളിപ്പെടുത്തുന്നത്. ഈ പ്രായത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍വച്ചു മാതാപിതാക്കളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും ഇടപെടുന്നവരില്‍നിന്നും കാണുകയും കേള്‍ക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നല്ലതും വിശുദ്ധവും ഉത്തമവുമല്ലെങ്കില്‍ പതിനഞ്ചു വയസ്സിനുശേഷം സെമിനാരി പരിശീലനം പൂര്‍ത്തിയാക്കി അപചയങ്ങളില്‍ അകപ്പെട്ടാല്‍ പരിശീലനത്തെ മാത്രം പഴിച്ചതുകൊണ്ടു പരിഹാരമുണ്ടാകില്ലെന്നു സകലരും തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org