മുറിവാഴങ്ങളില്‍നിന്ന് ഒരമ്മ!

ധന്യ പ്രസാദ്, പാറപ്പുറം

മറക്കാനും പൊറുക്കാനും സഹിക്കാനും ഒരമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക! നെഞ്ചു പിടയ്ക്കുന്ന വേദന ഉള്ളിലൊതുക്കികുരിശുമുടിയില്‍ കൊല്ലപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ അമ്മ ത്രേസ്യാമ്മ ആശ്വാസവാക്കുകളുമായി, മുറിവേല്പിച്ചു കൊന്ന ജോണിയുടെ വീട്ടിലെത്തി. അവിടെയും നൊമ്പരത്തില്‍ നീറുന്ന ഒരമ്മയുണ്ടായിരുന്നു; ജോണിയുടെ ഭാര്യ ആനി.

വിറയാര്‍ന്ന കൈകളോടെ ത്രേസ്യാമ്മ ആനിയെ ചേര്‍ത്തുപിടിച്ചു. നേര്‍ത്ത തേങ്ങലോടെ, മുറിവാഴങ്ങളില്‍ നിന്നുള്ള കരുത്തോടെ ജോണിക്കു മാപ്പ് കൊടുക്കുന്നതായി അമ്മ പറഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ മിഴി തുടച്ചു. അതെ, ഈ അമ്മയുടെ മനസ്സാണു നമ്മുടെ സമൂഹത്തിനു വേണ്ടത്. ഈ മാതൃത്വത്തെയാണു നാം നെഞ്ചിലേറ്റേണ്ടത്. ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല. പക്ഷേ, അതു ചെയ്തവനോടു ക്ഷമിക്കാന്‍ കഴിയുക എന്നതാണു മഹത്ത്വം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org