എല്ലാം ജനകീയമാകണ്ട

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

നവംബര്‍ 22-ലെ ലക്കത്തില്‍ ഫാ. ലൂക്ക് പൂത്തൃക്കയിലിന്‍റെ കത്ത് തേലക്കാട്ടച്ചന്‍റെ തത്ത്വശാസ്ത്രം ജനകീയമാക്കണമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നല്ലോ. ലൂക്കച്ചന്‍റെ ഉദ്ദേശം നല്ലതുതന്നെ. ഒരു ശതമാനം ആളുകള്‍ക്കേ ഇപ്പോള്‍ അതു മനസ്സിലാകുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

അച്ചന്‍ പറഞ്ഞ ഒരു ശതമാനത്തില്‍ പെടുന്ന വ്യക്തിയല്ല ഇതെഴുതുന്നത്. എന്നാലും കുറേയൊക്കെ മനസ്സിലാകുന്നുണ്ട്. എല്ലാം എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. എല്ലാം എല്ലാവരും പഠിക്കണമെന്നു നിര്‍ബന്ധിക്കരുത്.

തേലക്കാട്ടച്ചന്‍റെ ചിന്തകള്‍ അങ്ങനെ തന്നെ പോകട്ടെ. വായനക്കാരന്‍ അവന്‍റെ പാത്രംകൊണ്ട് കോരിയെടുക്കാവുന്നിടത്തോളം എടുക്കുക. ബാക്കി പിന്നാലെ വരുന്നവര്‍ക്കുള്ളതാണ.് കൂടുതല്‍ അറിയണമെന്ന് ആര്‍ത്തിയുള്ളവന്‍ പാത്രം വലുതാക്കിക്കൊള്ളും. വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കുക എന്നല്ല, ചിന്തയുടെ ഉന്നത തലത്തിലേക്ക് ഉയര്‍ത്തുക എന്നതായിരിക്കണം കത്തോലിക്കാ മാധ്യമങ്ങളുടെ ധര്‍മ്മം.

തേലക്കാട്ടച്ചന്‍ ഒരിക്കല്‍ എഴുതിയതുപോലെ "നാട്യത്തില്‍ കണ്ടതില്‍നിന്നു കാണാത്തതിലേക്കു കടന്നു ചിന്തിക്കാനും സങ്കല്പിക്കാനും കഴിയാത്തവര്‍ക്കു നാട്യവേദം അടഞ്ഞു കിടക്കും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org