വ്യക്ത്യധിഷ്ഠിതമായ കരുതലും ബൈബിള്‍ കണ്‍വന്‍ഷനും

ഡോ. ജോര്‍ജ് മുരിങ്ങൂര്‍

സത്യദീപം എഡിറ്റോറിയല്‍ ഫാ. മരിയന്‍ സെല്‍ സെക്കിന്‍റെ (ഫെബ്രുവരി 15-21) വ്യക്ത്യധിഷ്ഠിതമായ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ചെഴുതിയപ്പോള്‍ ബൈബിള്‍ കണ്‍വന്‍ഷനുകളെയും വിടുതല്‍ കേന്ദ്രങ്ങളെയും ഒന്നു സ്പര്‍ശിച്ചു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനുകളും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന വിടുതല്‍ കേന്ദ്രങ്ങളും ആലസ്യത്തിലാണെന്ന് ഒരു സൂചനയും നല്കി. തകര്‍ച്ചയിലേക്കു വീണുപോകുന്ന ആലസ്യമല്ല, അഭിഷേകമേകുന്ന ആരാധനയാണ് അവിടെയൊക്കെ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

കണ്‍വന്‍ഷന്‍ കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍ നാലഞ്ചു ദിവസങ്ങള്‍കൊണ്ടു വ്യക്ത്യധിഷ്ഠിതമായ കരുതലും സ്പര്‍ശനവും നല്കാന്‍ ഒരു മനുഷ്യനു സാദ്ധ്യമല്ല. യേശുക്രിസ്തുവിനു മാത്രമേ അതു നല്കാന്‍ സാധിക്കുകയുള്ളൂ. യേശുക്രിസ്തു എന്ന കേന്ദ്രത്തിലേക്കാണു ധ്യാനകേന്ദ്രങ്ങള്‍ ജനങ്ങളെ നയിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org