സഭയിലെ വൈവാഹിക പരിശീലനം

ഇ.കെ. വര്‍ഗീസ്, ഒരുമനയൂര്‍

സത്യദീപത്തില്‍ (ലക്കം 10, 11.10.2017) വത്തിക്കാന്‍ കുടുംബകാര്യാലയാദ്ധ്യക്ഷന്‍ കര്‍ദി. കെവിന്‍ ഫാറെലിന്‍റെ സഭയിലെ വൈവാഹികപരിശീലനം വിവാഹതിരുടെ നേതൃത്വത്തില്‍ നടത്തുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടതു കാണുകയുണ്ടായി.

തുടര്‍ച്ചയായി പന്ത്രണ്ടും അതിലേറെയും വര്‍ഷങ്ങളോളം വേദോപദേശം പഠിച്ചു യുവാക്കളായി പുറത്തുവരുന്ന നമ്മുടെ മക്കള്‍ക്കു വൈവാഹിക-സന്ന്യസ്ത ജീവിതത്തിനൊരുങ്ങാനുള്ള പ്രാഥമിക ജ്ഞാനം അതിനകം തന്നെ നല്കുന്നതല്ലേ, പിന്നീടൊരു വൈവാഹികപരിശീലനം കൊടുക്കുന്നതിനേക്കാള്‍ അഭികാമ്യം? നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ മതാദ്ധ്യാപനത്തോടുകൂടി അവരുടെ കുട്ടികളെ ശിഷ്ടജീവിതത്തിനൊരുക്കുന്നതും നമുക്കു മാതൃകയാക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ നമ്മുടെ രീതി തുടരണമെങ്കില്‍ കര്‍ദിനാള്‍ കെവിന്‍റെ നിര്‍ദ്ദേശം സ്വീകരിക്കുന്നതു സ്വാഭാവികനീതിക്കനുയോജ്യം തന്നെയെന്നു കാണാം.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശിക്കുകയും പ്രവൃത്തിച്ചു മാതൃക കാണിക്കുകയും ചെയ്യുന്ന ദൈവികാശയങ്ങള്‍ പോലും അനുകരിക്കാന്‍ വൈമുഖ്യം കാണിച്ചുവരുന്ന നമ്മുടെ കേരള സഭാസമൂഹം കര്‍ദിനാള്‍ കെവിന്‍ ഫാറെലിന്‍റെ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org