അള്‍ത്താരാഭിമുഖ / ജനാഭിമുഖകുര്‍ബാന

ഫാ. ആന്‍റണി നരികുളം, തൃക്കാക്കര

ഫെബ്രുവരി 26-ാം തീയതിയിലെ 'സത്യദീപ'ത്തില്‍ ബഹു. തോമസ് വള്ളിയാനിപ്പുറമച്ചന്‍റെ "ഐക്യത്തിന്‍റെ സുവിശേഷവഴികള്‍" വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈയുള്ളവന്‍ വര്‍ഷങ്ങളായി ആഗ്രഹിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോരുന്ന കാര്യം പരിണതപ്രജ്ഞനായ വള്ളിയാനിപ്പുറമച്ചന്‍ എഴുതിക്കണ്ടപ്പോള്‍ ഈ കത്തെഴുതാന്‍ ഉള്‍പ്രേരണയുണ്ടായി. അച്ചന്‍ എഴുതിയപോലെ, 'ലിറ്റര്‍ജി മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ ലിറ്റര്‍ജിക്കുവേണ്ടിയല്ല'. (കര്‍ദ്ദിനാള്‍ ബാപ്റ്റിസ്റ്റ മൊന്തീനി – പിന്നീട് പോള്‍ ആറാമന്‍ മാര്‍പാപ്പ – രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഹോളില്‍ ലിറ്റര്‍ജിയെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പറഞ്ഞ വാക്യമാണിത്).

"വി. കുര്‍ബാന 'ബലിയും വിരുന്നും' ആണ്. അള്‍ത്താരാഭിമുഖ കുര്‍ബാന 'ബലി'പരമായ വശത്തിനും ജനാഭിമുഖം 'വിരുന്ന്' എന്ന ആശയത്തിനും പ്രാമുഖ്യം നല്കുന്നു. കൂടുതല്‍ അര്‍ത്ഥവത്തെന്നു കരുതുന്ന രീതി അവലംബിക്കാന്‍ ദൈവജനത്തെ അനുവദിക്കണമെന്ന അച്ചന്‍റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു. 'ഐകരൂപ്യമല്ല, ഐക്യമാണ് നാം വിഭാവനം ചെയ്യേണ്ടത്. വിവിധ രൂപതകള്‍ ബലിയര്‍പ്പണരീതിയിലെ വൈവിധ്യം അംഗീകരിച്ചാല്‍, ഒരേ തക്സ ഉപയോഗിച്ചുകൊണ്ടും ഒരേ കര്‍മ്മങ്ങള്‍ ആചരിച്ചുകൊണ്ടും ഒരേ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടും സീറോമലബാര്‍സഭയിലെ രൂപതകള്‍ക്ക് ഐക്യം കാത്തുസൂക്ഷിച്ച് കുര്‍ബാനയര്‍പ്പിക്കാനാകും." തോമസച്ചന്‍റെ ഈ നിരീക്ഷണം എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org