സഭാവിശ്വാസികള്‍ക്കുണ്ടാകേണ്ട നിലപാടുകള്‍

ഫാ. ഡേവീസ് ചെങ്ങിനിയാടന്‍

ഭൂമിയിടപാടു പ്രശ്നത്തിന്‍റെ പേരിലോ ഒല്ലൂര്‍, കൊരട്ടി പള്ളിക്കാര്യങ്ങളോ പറഞ്ഞു വിശ്വാസജീവിതത്തിലെ വ്യതിചലനങ്ങള്‍ ബലഹീനനെ വഴിതെറ്റിക്കും. മറ്റുള്ളവരുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്നതു വലിയ തെറ്റാണെന്നു തിരിച്ചറിയുക. ഓരോ സ്ഥലങ്ങളിലും സഭാകാര്യങ്ങളിലും രൂപതാടിസ്ഥാനത്തിലോ പള്ളി അച്ചടക്കനടപടികളിലോ അഭിപ്രായവ്യത്യാസങ്ങളും തടസ്സവാദങ്ങളുമുണ്ടാകാം. അതിന്‍റെ പേരില്‍ സഭ വഴിതെറ്റുന്നില്ല. സത്യങ്ങള്‍ മുഴുവന്‍ ഗ്രഹിക്കാതെ തുമ്പും വാലും മാത്രം ചേര്‍ത്തുവച്ചുണ്ടാക്കിയ വാര്‍ത്തകള്‍ സഭാത്മകപ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കാന്‍ നടത്തുന്ന പിശാചിന്‍റെ തന്ത്രമാണതെന്നു തിരിച്ചറിയുക.

"ദൈവത്തോടു മറുതലിച്ചും സഭയോടു മത്സരിച്ചും സഭാശുശ്രൂഷകരെ അവഹേളിച്ചും പള്ളിയോടു ചേര്‍ന്നുനിന്ന് ഇടവകയെ ഉയര്‍ത്താന്‍ പരിശ്രമിക്കുന്നവരെ പരിഹസിച്ചും എത്രനാള്‍ തമ്മില്‍ ചിലര്‍ പിടിച്ചു നില്ക്കും? വിശ്വാസംകൊണ്ടും വിനയംകൊണ്ടും ദൈവത്തെ പ്രസാദിപ്പിക്കുക. ദൈവമഹത്ത്വം പ്രഘോഷിക്കുന്ന അവിടുത്തേയ്ക്കു നന്ദി പ്രകാശിപ്പിക്കുന്ന ദൈവജനമായിത്തീരാന്‍ നമുക്കു സാധിക്കണം. നന്മ കാണാനും ഇടവകജനം വിശ്വാസത്തില്‍ വളരാനുമാണു നാം ആഗ്രഹിക്കേണ്ടത്. അല്ലാതെ തിന്മയുടെ മക്കളാകാനല്ല, കലഹിക്കുന്ന വിഭജിപ്പിക്കുന്ന സമൂഹമായി വര്‍ത്തിക്കാനല്ല ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org