Latest News
|^| Home -> Letters -> അല്മായ പങ്കാളിത്തം

അല്മായ പങ്കാളിത്തം

ഫാ. ഡേവീസ് കാച്ചപ്പിള്ളി, കോഴിക്കോട്

മുംബൈ അതിരൂപത അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അല്മായരുമായുള്ള ബന്ധം ക്രിയാത്മകമാക്കാനുമുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ സമ്മേളനം വിളിക്കുന്നു എന്നു കര്‍ദി. ഓസ്വാള്‍ഡ് അറിയിച്ചതായി ഒക്ടോബര്‍ 16-ലെ സത്യദീപത്തില്‍ വായിച്ചപ്പോള്‍ അത് ഒരു തുടക്കമാണെന്നും സീറോ മലബാര്‍ സഭയിലും അത്തരമൊന്ന് ഉണ്ടാകണമെന്നും ആഗ്രഹിച്ചു. അല്മായരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുക, അവരുടെ പ്രതികരണങ്ങള്‍ ശ്രവിച്ച് ഉത്തരം കണ്ടെത്തുക അതുവഴി മുഴുവന്‍ സഭയും അല്മായരും വൈദികരും സന്ന്യസ്തരും നവീകരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യങ്ങള്‍. സീറോ-മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ക്കെ പ്രധാന കാരണം അല്മായരുടെ പ്രശ്നങ്ങളും പ്രതികരണങ്ങളും സഭാനേതൃത്വം ക്രിയാത്മകമായി അല്മായരില്‍ നിന്നും അറിയാത്തതും അല്മായരുടെയും ഹയരാര്‍ക്കിയുടെയും കൂട്ടുത്തരവാദിത്വത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല എന്നതുമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സഭാപ്രശ്നങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നവര്‍ ഇത്തരം സമ്മേളനത്തില്‍ ഉണ്ടാവുകയും ചെയ്യണം. അതു സഭാനവീകരണം ഉറപ്പാക്കും.