സഭയിലെ പ്രതിസന്ധികൾക്കുള്ള പ്രതിവിധി വ്യക്തിഗത നിരന്തര പ്രാർത്ഥനാജീവിതം

ഫാ. ഡേവീസ് കാച്ചപ്പിള്ളി

സീറോ മലബാർസഭ 1992-ൽ എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ സിൽവർ ജൂബിലി വർഷമായ 2017-ൽ പ്രസ്തുത സഭയ്ക്കു ദൈവം നല്കിയ സമ്മാനമായിരുന്നു ""ഭൂമി ഇടപാടു വിവാദം" എന്ന് സത്യദീപം (ജനുവരി 17) വായിച്ചപ്പോൾ സത്യദീപത്തിന്റെ ക്രിസ്തീയ വിശ്വാസധീരത എത്രയോ ശക്തമാണെന്ന് ഗ്രഹിച്ച് അഭിമാനിച്ചു. പിഴവുകൾ ഏറ്റുപറയുന്നവരും കുറവുകൾ തിരുത്താൻ നിശ്ചയിക്കുന്നവരും സുസ്ഥിരമായ ഭാവി സഭയുടെ ചവിട്ടുപടികളാണെന്നുമുള്ള പ്രസ്താവന അഭിനന്ദനാർഹംതന്നെയാണ്. പിഴവുകൾ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്നും എഡിറ്റോറിയലിന്റെ സമാപനത്തിൽ വളരെ അർത്ഥപൂർണമായും സഭയുടെ 1992-ലെ മതബോധനഗ്രന്ഥത്തിലെ അനുശാസനത്തിന്റെ അടിസ്ഥാനത്തിലും വ്യക്തമാക്കിയിരിക്കുന്നതു സഭയുടെ വിശുദ്ധിയിലേക്കു നയിക്കാനായി സഭാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വളരെ പ്രചോദനാത്മകമാണ്. എഡിറ്ററുടെ പ്രസ്താവന ഇപ്രകാരം: ""പിഴവുകൾക്കു കാരണം സഭയുടെ മണവാളനായ ക്രിസ്തുവിനെ മറന്നു സ്വയം വളരാൻ ശ്രമിച്ചതാണ്." മണവാട്ടിയായ സഭ മണവാളനായ ക്രിസ്തുവിനെ നിരന്തരം ഒാർത്തും ക്രിസ്തുവിനു നിരന്തരം സമർപ്പിച്ചും ""എന്നെ അനുഗമിക്കുക" എന്ന മണവാളന്റെ സ്വരത്തിന് കാതോർത്തും ക്രിസ്തുവിന്റെ കൂടെ ജീവിച്ചും ജീവിതം പൂർണമായും ക്രിസ്തീയമാകണം. നിരന്തരം പ്രാർത്ഥിക്കുന്നവൻ പാപത്തിൽ നിപതിക്കുക അസാദ്ധ്യമാണ്.

സീറോ മലബാർ സഭയെ എപ്പിസ്കോപ്പൽസഭയായി ഉയർത്തിയ വർഷത്തിൽ തന്നെയാണ് ഇൗ പ്രബോധനവും തിരുസ്സഭ പുറത്തിറക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org