പകയുള്ളതോ പ്രണയം?

ഫാ. ജെ. ആക്കനത്ത്

പ്രണയപ്പകയെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ഒരു ഹോളിവുഡ് സിനിമയിലെ ഡയലോഗ് ഓര്‍ത്തുപോയി. കാമുകന്‍ കാമുകിയോടു പറുകയാണ്: "I cannot live without you; I will not allow you to live without me." നീയില്ലാതെ എനിക്കു ജീവിക്കാനാവില്ല. എന്നെ കൂടാതെ ജീവിക്കാന്‍ നിന്ന ഞാന്‍ അനുവദിക്കുകയുമില്ല.

കേള്‍ക്കുമ്പോള്‍ നല്ല പഞ്ച് ഡയലോഗ്. പക്ഷേ, രോഗഗ്രസ്തമായ മനസ്സിന്‍റെ ജല്പനമാണെന്നതാണു സത്യം. പ്രണയഭംഗത്തില്‍ പങ്കാളിയെ കത്തിച്ചുതീര്‍ക്കുന്ന നായകന്മാരും ളമസല fake love-ന്‍റെ ഉടമകളാണെന്നു പറയാതെ തരമില്ല. മേല്പറഞ്ഞ സിനിമ (Sleeping with the enemy)യിലെ നായകനും ഒരു സൈക്കോപാത് ആണ്.

ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെടുന്ന പദം 'സ്നേഹ'മാണെന്നൊരു ചൊല്ലുണ്ടല്ലോ. വ്യാജസ്നേഹവും പ്രണയവും അതിന്‍റെ വിളയാട്ടങ്ങളും നമ്മുടെ നാട്ടിലും വര്‍ദ്ധിച്ചുവരുന്നതു നമ്മെ ആശങ്കാകുലരാക്കുന്നു.

വ്യാജനെയും ഒറിജിനലിനെയും തിരിച്ചറിയാനും സ്നേഹത്തിലും പ്രണയത്തിലും കുറേക്കൂടി ആര്‍ജ്ജവത്വമുള്ള വ്യക്തികളാകാനും സഹായിക്കുന്ന വചനവെളിച്ചം നമുക്കുണ്ട്. 'കള്ളന്‍ വരുന്നതു മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്.' ഇടയന്‍ വരുന്നതു ജീവന്‍ സമൃദ്ധമായി നല്കാനാണ്; ജീവനെടുക്കാനല്ല. സ്നേഹം അസൂയപ്പെടുന്നില്ല… അനുചിതമായ പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല (1 കോറി. 13:4).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org