അതിഭക്തി

ഫാ. ജോസ് പാലാട്ടി CMI

സത്യദീപം (നവംബര്‍ 7) പേജ് 3-ലെ "നന്മ നിറഞ്ഞ മറിയമേ" എന്ന കത്തിന് ഒരു പ്രതികരണമാണിത്. ഈ പ്രാര്‍ത്ഥനയിലെ "കര്‍ത്താവ് അങ്ങയോടുകൂടെ" എന്നതിനു പകരം, ഈയിടെയായിട്ട് പലരും "അമ്മയോടു കൂടെ" എന്ന് ചൊല്ലി കേള്‍ക്കുന്നുണ്ട്. ഇതു ശരിയല്ല. ദൈവത്തിന്‍റെ ദൂതന്‍ ദൈവികസന്ദേശമായിട്ടാണ്, "കര്‍ത്താവ് അങ്ങയോടുകൂടെ" (ലൂക്കാ 1:28) എന്നു പ്രസ്താവിച്ചത്. ജെയ് മോന്‍ ദേവസ്യ കരുതുന്നതുപോലെ ഏതോ ധ്യാനമന്ദിരത്തില്‍ നിന്നോ സാക്ഷ്യക്കാരില്‍ നിന്നോ കേട്ടതു പ്രചരിച്ചുവരുന്നതാകാനാണു സാദ്ധ്യത. അതിഭക്തി അന്ധവിശ്വാസത്തിലേക്കും വികാരപാരവശ്യത്തിലേക്കും നയിക്കും; യഥാര്‍ത്ഥ ഭക്തി മാതൃസ്നേഹത്തിലേക്കും ആദരത്തിലേക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org