സത്യദീപത്തിനു നന്ദി!

ഫാ. ജോസ് വള്ളോംപുരയിടത്തില്‍ റെക്ടര്‍, ഭരണങ്ങാനം

വി. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും സ്നേഹാശംസകളും പ്രാര്‍ത്ഥനകളും. ഈ വര്‍ഷത്തെ അല്‍ഫോന്‍സാ തിരുനാള്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു സത്യദീപം വളരെയധികം താത്പര്യമെടുത്തതില്‍ ഞങ്ങള്‍ക്കു സന്തോഷവും നന്ദിയുമുണ്ട്. തിരുക്കര്‍മങ്ങള്‍ ഭംഗിയായി റിപ്പോര്‍ട്ട് ചെയ്തും വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തോട് ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരങ്ങള്‍ നല്കിയും ഫോട്ടോ ഉള്‍പ്പെടുത്തിയും സപ്ലിമെന്‍റ് പ്രസിദ്ധീകരിച്ചും വി. അല്‍ഫോന്‍സാമ്മയോടും തീര്‍ത്ഥാടന കേന്ദ്രത്തിനും നല്‍കിയ എല്ലാവിധ സഹായങ്ങള്‍ക്കും ഹൃദ്യമായ കൃതജ്ഞത നേരുന്നു. എല്ലാ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org