ക്രിസ്താനുസൃത പരിഹാരം

ഫാ. ജോസഫ് പാലാട്ടി, ആനപ്പാറ

31 വര്‍ഷം എറണാകുളം-അങ്കമാലി അതിരൂപതയെ ഭരിച്ചിരുന്നതും ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റും തിയോളജിയില്‍ ഡോക്ടറേറ്റും ഉയര്‍ന്ന അനേകം സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വ്യക്തിയുമായിരുന്ന കര്‍ദി. ജോസഫ് പാറേക്കാട്ടില്‍ പറയുമായിരുന്നു, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ അദ്ധ്വാനശീലരും എളിമയും അനുസരണവുമുള്ളവരായിരുന്നു. രൂപതയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും നിദാനം അവരുടെ ഈ ഗുണങ്ങളായിരുന്നുവെന്ന്.

1996 ഡിസംബര്‍ 18 മുതല്‍ 2011 ഏപ്രില്‍ 1 വരെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണകര്‍ത്താവും കാനോന്‍ നിയമത്തിലും ഫിലോസഫിയിലും മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടായിരുന്ന കര്‍ദി. മാര്‍ വര്‍ക്കി വിതയത്തില്‍ CSSR 1978 മുതല്‍ 1984 വരെ റെഡംപ്റ്ററിസ്റ്റ് സഭയിലെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നു. കര്‍ദി, വര്‍ക്കി പിതാവ് ഒരിക്കല്‍ പറയുകയുണ്ടായി, അദ്ദേഹം പ്രോവിന്‍ഷ്യല്‍ സുപ്പീരയറായിരിക്കേ റെഡംപ്റ്ററിസ്റ്റ് സഭയിലെ വൈദികരുടെ സ്ഥലമാറ്റം കാലഘട്ടം വന്നാല്‍ ഒത്തിരി പരാതിപ്പട്ടികകളും അപേക്ഷകളുമായി സഭയിലെ അച്ചന്മാര്‍ അദ്ദേഹത്തിന്‍റെ മുറിയുടെ മുമ്പില്‍ ക്യൂ ആണെന്ന്. ഇവരുടെ പരാതികള്‍ കേട്ട് കര്‍ദിനാള്‍ വളരെയധികം വിഷമിച്ചിട്ടുണ്ടെന്ന്. എന്നാല്‍ 15 വര്‍ഷത്തിനിടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വൈദികനും ഇത്തരമൊരു പരാതിപ്പട്ടികയുമായി പിതാവിനെ സമീപിച്ചിട്ടില്ലായെന്ന്. ഈ രൂപതയിലെ വൈദികരെപ്പോലെ ഇത്ര നല്ല അച്ചന്മാരെ അദ്ദേഹം കണ്ടിട്ടില്ലായെന്നും കൂട്ടിച്ചേര്‍ത്തു.

കര്‍ദി. ആന്‍റണി പടിയറ തിരുമേനിക്കും എറണാകുളം അങ്കമാലി അതിരൂപതാ വൈദികരെക്കുറിച്ചു നല്ല അഭിപ്രായമായിരുന്നു. തമാശരൂപത്തില്‍ പലപ്പോഴും അദ്ദേഹം ഇതു പ്രകടിപ്പിക്കാറുണ്ടായിരുന്നു.

പിന്നീടു വന്ന ആലഞ്ചേരി പിതാവിനോടു വൈദികര്‍ വലിയ ആദരവാണു പുലര്‍ത്തിയത്. കഠിനാദ്ധ്വാനികളും അതിഥി സത്ക്കാരപ്രിയരും അജപാലന തീക്ഷ്ണതയില്‍ ജ്വലിക്കുന്നവരുമായ എറണാകുളത്തെ വൈദികര്‍ പുതിയ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍പിതാവിന്‍റെ നേതൃത്വത്തില്‍ അതിരൂപതയിലെ പ്രശ്നങ്ങളില്‍ ദൈവഹിതാനുസാരം ഉചിതമായ തീരുമാനങ്ങളിലൂടെ അതിരൂപതയുടെ നഷ്ടപ്പെട്ട ധാര്‍മിക പ്രതിച്ഛായ വീണ്ടെടുക്കുമെന്നു കരുതാം. അതിനുള്ള കൃപാവരം സര്‍വേശ്വരന്‍ സമ്മാനിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org