ഇനി വേണ്ടതു മിഷന്‍ ആഭിമുഖ്യം

ഫാ. ലൂക്ക് പൂത്തൃക്കയില്‍

സഭ സ്വഭാവത്താലേ പ്രേഷിതയാണെന്നും ദൗത്യത്തിലും പ്രവര്‍ത്തനത്തിലും അതു പ്രാവര്‍ത്തികമാക്കണമെന്നുമുള്ള ചിന്ത വളര്‍ന്നുവരുന്ന ഒരു കാലഘട്ടമാണിത്. മതേതരത്വവും മതനിസ്സംഗതയും മതതീവ്രതയും ശക്തിപ്പെടുന്ന ഈ കാലത്തു ക്രിസ്തു കൂടുതല്‍ അറിയപ്പെടുന്നില്ലെങ്കില്‍ ക്രൈസ്തവന്‍റെ ജ്ഞാനസ്നാന ഉത്തരവാദിത്വം തമസ്കരിക്കപ്പെടും. യേശുവിന്‍റെ പഠനം ഒരു 'come'ലും 'go'ലും അധിഷ്ഠിതമാണ്. ശിഷ്യത്വം സ്വീകരിക്കാന്‍ കടന്നുവന്നാല്‍ ശിഷ്യരായി ലോകമെങ്ങും പോകണമെന്നും നിര്‍ബന്ധമുണ്ട്. സഭയുടെ ആദ്യകാല ചരിത്രത്തില്‍ സുവിശേഷവേലയ്ക്കായി നാടും വീടും വിട്ട് അനേകായിരങ്ങള്‍ ഇതരരാജ്യങ്ങളിലേക്കു പോയിരുന്നു. പിന്നീടുള്ള കാലത്തു സഭ സംവിധാനപ്പെട്ടു. അതോടെ സുവിശേഷശിക്ഷണം കൂടിപ്പോകുകയും സുവിശേഷപ്രഘോഷണം കുറയുകയും ചെയ്തു. ഇവയ്ക്കുള്ള പരിഹാരം നാം ചെയ്തേ പറ്റൂ.

പ്രാര്‍ത്ഥിക്കുക, സാമ്പത്തികസഹായം നല്കുക എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതു മാറ്റി 'സ്നേഹിക്കുക, മിഷനു പോകുക' എന്നതാണ് ഇനി ആവശ്യമായിരിക്കുന്നവ. നമ്മുടെ സന്ന്യാസസമൂഹങ്ങള്‍ ധാരാളം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങി. അതു 'മെയിന്‍റയിന്‍' ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ നാം വിസ്മരിക്കുന്നു. ഒന്ന്, യേശുവിന്‍റെ സുവിശേഷദൗത്യം. രണ്ട്, സഭാസ്ഥാപകന്‍റെ കാരിസം. സഭാസ്ഥാപ കര്‍ കാലഘട്ടത്തിന്‍റെ ആ വശ്യമനുസരിച്ചാണ് 'കാരി സം' രൂപപ്പെടുത്തിയത്. കാരിസത്തെ കാലത്തിനനുസരിച്ചു വ്യാഖ്യാനിക്കാ നാവണം. ഏതു സഭാസ മൂഹത്തിന്‍റെ കാരിസമായാലും ക്രിസ്തുവിന്‍റെ സുവിശേഷ പ്രഘോഷണത്തേക്കാള്‍ വലുതല്ല അവയൊന്നും.

ഒരു നൂറ്റാണ്ടിനുമുമ്പു സഭ പ്രാധാന്യം കൊടു ത്ത വിദ്യാഭ്യാസവും ആതു രസേവനങ്ങളും ഇന്നു വ്യക്തികളും കോര്‍പ്പറേറ്റുകളും സര്‍ക്കാരും ഏറ്റെ ടുത്തു തുടങ്ങി. ഇനി സന്ന്യാസസമൂഹങ്ങളുടെ ഊര്‍ജ്ജവും ശക്തിയും ധനവും മാനവശേഷിയും മിഷന്‍മേഖലയിലേക്കു പോകണം; കൊടുക്കണം. പല സന്ന്യാസസമൂഹങ്ങളും അവരുടെ പൊതുസംഘം കൂടി പ്രേഷിതവേലയ്ക്ക് ആളെ അയ യ്ക്കുന്നതിനുവേണ്ടി സ്കൂള്‍ ഉദ്യോഗവും ആശുപത്രി ജോലിയും രാജിവയ്പിച്ചു മിഷനിലേ ക്കു പോകാന്‍ തയ്യാറാകുകയാണ്. ഇത് ആരുടെയും സമ്മര്‍ദ്ദത്തിലാകാതെ സുവിശേഷപ്രതിബദ്ധതയോടെ സന്ന്യാസദൗത്യത്തോടെ, ഇറങ്ങി പുറപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org