ആഘോഷങ്ങളും മാമാങ്കങ്ങളും

ഫാ. ലൂക്ക് പൂത്തൃക്കയില്‍

സുവിശേഷ പ്രഘോഷണത്തിനും ദൈവരാജ്യ സ്ഥാപനത്തിനും കൗദാശികാനുഷ്ഠാനങ്ങള്‍ക്കും സാധുജന സംരക്ഷണത്തിനുംവേണ്ടി സ്ഥാപിതമായ സഭ ലക്ഷ്യംവിട്ട് ആഘോഷങ്ങളിലേക്കും കൂടിവരവുകളിലേക്കും മാമാങ്കങ്ങളിലേക്കും തിരിയുന്നോ എന്ന ചിന്ത ഇന്നു ശക്തമാണ്.

കേരളത്തില്‍ 30 രൂപതകളുണ്ട്. രൂപതകള്‍ക്കും ഇടവകകള്‍ക്കും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളുമുണ്ട്. ഇവയൊക്കെ ചരിത്രത്തിലൂടെ പ്രയാണം ചെയ്യുമ്പോള്‍ ദശാബ്ദം, രജതജൂബിലി, റൂബി ജൂബിലി, സുവര്‍ണജൂബിലി, പ്ലാറ്റിനം ജൂബിലി, ശതാബ്ദി, ശതോത്തര രജത ജൂബിലി, ശതോത്തര സുവര്‍ണജൂബിലി, ദ്വിശതാബ്ദി എന്നിങ്ങനെ ആഘോഷങ്ങളുടെ എണ്ണം കൂടുന്നു.

അമിതമായ ആഘോഷങ്ങളില്ലാത്ത സഭാകൂട്ടങ്ങളോ സന്ന്യാസസമൂഹങ്ങളോ ഇന്നില്ല. ഓരോ ആഘോഷത്തിനുവേണ്ടിയും മീറ്റിങ്ങിനുവേണ്ടിയും എത്ര പേരുടെ അദ്ധ്വാനവും പണവും ചെലവഴിക്കുന്നു. ഈ സമയമത്രയും സുവിശേഷവേല ചെയ്യാനോ പാവങ്ങളെ സഹായിക്കാനോ നീതിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകാനോ പ്രതിഷേധപ്രതികരണങ്ങളിലൂടെ സമൂഹത്തെ ശുദ്ധീകരിക്കാനോ നാം ശ്രദ്ധിക്കുന്നില്ല. കേരളത്തില്‍ എത്ര യെത്ര പള്ളികളും രൂപതകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളുമുണ്ട്. ഇവയുടെയെല്ലാം ആഘോഷങ്ങള്‍ നിരത്തിവയ്ക്കുമ്പോള്‍ 365 ദിവസവും ആഘോഷങ്ങളായിത്തീരുകയാണ്.

ആഘോഷങ്ങള്‍ ക്രിസ്തീയ ജീവിതത്തിലെ സാഹസികതകള്‍ ഒഴിവാക്കുന്നു. ആഘോഷങ്ങള്‍ സഭാത്മകമല്ല. അതു സ്ഥാപനവത്കരണത്തിന്‍റെ ഭാഗമാണ്. സുവിശേഷവത്കരണവുമായി ആഘോഷങ്ങള്‍ക്കു ബന്ധമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org