ഫാ. ആലങ്ങോടന്‍റെ മുഖാമുഖം

ഫാ. ലൂക്ക് പൂത്തൃക്കയില്‍, ഏറ്റുമാനൂര്‍

സത്യദീപത്തിലെ ഫാ. ആലങ്ങോടന്‍റെ മുഖാമുഖം വായിച്ച സന്തോഷത്തിലാണ് ഇതെഴുതുക. എത്ര സുന്ദരമായ ജ്ഞാനമാണിത്. പലതരം വിഷയങ്ങള്‍ക്കുള്ള വിത്തുകളുണ്ടിതില്‍. കേരളസഭ പ്രവാചകരില്ലാത്ത സഭയെന്നത് എത്ര ശ്രദ്ധേയം. പ്രവാചകന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടാണു യഹൂദസമൂഹം നിലനിന്നതുതന്നെ. നമ്മുടെ സഭയില്‍ പ്രവാചകന്മാരെ വളര്‍ത്തുന്നില്ല.

കേരളസഭയിലെ ആയിരത്തിലധികം സമര്‍പ്പിതര്‍ ജര്‍മ്മനിയില്‍ത്തന്നെയുണ്ട്. അവരുടെ പണംകൊണ്ടു ആഘോഷങ്ങള്‍ നടത്തുകയോ സ്ഥാപനം ഉണ്ടാക്കുകയോ അല്ലാതെ കേരളസഭ എന്തു ചെയ്യുന്നു? ഫാ. ആലങ്ങോടന്‍ നിരീക്ഷിക്കുന്നതുപോലെ ഒരു ഉദ്യോഗസ്ഥ ഭരണസംവിധാനമായി സഭ മാറുകയാണ്. വരാനിരിക്കുന്ന ദുരന്തത്തെ വായിച്ചറിയാന്‍ അല്പമെങ്കിലും ഉപകരിക്കും ഫാ. ആലങ്ങോടന്‍റെ മുഖാമുഖം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org