കുട്ടികളെ സൂപ്പര്‍ഹീറോയാക്കാം

ഗീതു സ്കറിയ, കൈപ്ര

മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒരു ലേഖനമാണ് വിപിന്‍ വി റോള്‍ഡന്‍റ് എഴുതിയ 'പകര്‍ന്നു കൊടുക്കാം ആത്മവിശ്വാസം ബന്ധങ്ങളില്‍.' ലേഖനത്തിലെ തുടക്കത്തില്‍ തന്നെ രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളെയാണ് രണ്ടു ത്രാസിലൂടെ അദ്ദേഹം തുറന്നുകാട്ടിയത്. ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ പോഷണം പെണ്‍കുട്ടികളിലും പ്രസരിപ്പിക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്നതിന് കാരണം വളരെ വ്യക്തമായി അദ്ദേഹം തുറന്നടിച്ചു. ചില ബന്ധങ്ങള്‍ നമ്മുടെ ആത്മവിശ്വാസം കൂട്ടും. മറ്റു ചില ബന്ധങ്ങള്‍ ഉള്ളതുകൂടെ കളയും. നമുക്കു ചുറ്റും ജീവിക്കുന്നവര്‍ ഏതു തരക്കാരാണ് എന്ന് നാം തിരിച്ചറിയണം. അതില്‍ നന്മ കണ്ടെത്തി നമുക്ക് സാമൂഹ്യബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാകും. മക്കള്‍-മാതാപിതാക്കള്‍ ബന്ധത്തിലും, ദമ്പതി ബന്ധത്തിലും വരുന്ന പിരിമുറുക്കങ്ങളുടെ കാരണം അദ്ദേഹം വിലയിരുത്തുന്നത് ഇപ്രകാരമാണ്: പേടിയുള്ള മാതാപിതാക്കള്‍ മക്കളെ പേടിയില്‍ തന്നെ വളര്‍ത്തും. ഇത് തങ്ങളെ മനസ്സിലാക്കാത്ത അവരോടുള്ള വാശിക്ക് കാരണമാകും. തുടര്‍ന്ന് വലിയൊരു പ്രതിഷേധം തന്നെയാകും അത്. പേടിയുള്ള ഭാര്യ അഥവാ ഭര്‍ത്താവ് അവരെ ഇടം വലം തിരിയാന്‍ സമ്മതിക്കില്ല. ഇത് പിന്നെ വളര്‍ന്ന് വളര്‍ന്ന് സംശയമാകും. ഈ പ്രശ്നങ്ങള്‍ മറികടക്കാന്‍ ലേഖകന്‍ നാലു മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അറിഞ്ഞും പറഞ്ഞും മാറ്റിയും തിരുത്തിയും വളരാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. നമ്മെ നിരന്തരം കുറ്റപ്പെടുത്തുന്നവര്‍ നിരവധിയാണല്ലോ. അപ്പോള്‍ അവരെ വെറുക്കാന്‍ നില്‍ക്കാതെ അവര്‍ എന്ത് കുറ്റമാണോ പറഞ്ഞത് അത് തിരുത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org