ഇടവക ഒരു ആത്മീയ ഉറവിടം

ജോര്‍ജ് ആലുക്ക, കൂവപ്പാടം

പൂര്‍വികരില്‍ നിന്നും പാരമ്പര്യമായി ലഭിച്ചതും അതാത് ഇടവകയെ നയിച്ചുകൊണ്ടിരുന്നതും നയിച്ചുകൊണ്ടിരിക്കുന്നതുമായ ഇടവക വൈദികരില്‍ നിന്നും മറ്റു സമര്‍പ്പിതരില്‍ നിന്നും ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ക്രിസ്തീയ പഠനങ്ങളും ആത്മീയ അറിവുകളുമാണു സഭാവിശ്വാസികളെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ഉറവിടങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത്. സഭാമക്കളെ ആത്മീയ ഉണര്‍വിലേക്ക് ഉയര്‍ത്തി ദൈവവിശ്വാസത്തില്‍ ആഴപ്പെടുത്തുവാന്‍ തക്ക ആത്മീയത നിറഞ്ഞ സഭാനേതൃത്വം ഈ ആധുനിക കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ്.

നമ്മുടെ കര്‍ത്താവിന്‍റെ കാലടികളെ പിന്തുടരുന്ന എളിമ നിറഞ്ഞ, സ്നേഹം നിറഞ്ഞ എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിവുള്ള, ഇല്ലായ്മയില്‍ പങ്കുചേരുന്ന ഇടവക വൈദികരെയാണ് ഇടവകയ്ക്ക് ആവശ്യം. അറിവില്ലാത്തവരെയും കഷ്ടതയനുഭവിക്കുന്നവരെയും രോഗികളെയും ആശ്വസിപ്പിക്കുന്ന നമ്മുടെ നല്ല ഇടയനായ ഈശോ തമ്പുരാന്‍റെ പിന്തുടര്‍ച്ചക്കാരും ഇടവക വൈദികരുടെ മദ്ധ്യസ്ഥനുമായ വി. ജോണ്‍ മരിയ വിയാനിയുടെ കാലടികളെ പിന്തുടരുന്ന ഒരു സഭാനേതൃത്വത്തെ, ഇടവകയെ ഭരിക്കാതെ നയിക്കുന്ന ഇടവക വൈദികരും സമര്‍പ്പിതരും സഭയില്‍ ഉണ്ടാകട്ടെയെന്നു ഈശോയോടു നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org