സ്വര്‍ഗീയ മാലാഖമാര്‍ പാപത്തിന് അടിമകളാണോ?

ജോര്‍ജ് ആലുക്ക, കൂവപ്പാടം

2018 നവംബര്‍ 7-ലെ സത്യദീപത്തില്‍ "ഭൂതോച്ഛാടനം: മറയും പൊരുളും" എന്ന തലക്കെട്ടില്‍ സഭാത്മക പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് ബ്രദര്‍ മാര്‍ട്ടിന്‍ പാലക്കാപ്പിള്ളി അവര്‍കളുടെ വിശദീകരണങ്ങള്‍ സഭാമക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു വിഷയം തന്നെയാണ്. ആ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളതും എനിക്ക് ഇപ്പോഴും മനസ്സിലാകാത്തതുമായ ഒന്നാണു സ്വര്‍ഗീയ മാലാഖമാരും പിശാചുക്കളും തമ്മിലുള്ള ബന്ധം.

ദൈവം വാണരുളുന്ന ഇടം സ്വര്‍ഗവും പിശാചുക്കള്‍ ഉള്ളയിടം നരകവുമാണ്. മറ്റൊന്ന്, ഞാന്‍ പഠിച്ചിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതും വിശ്വസിക്കുന്നതും സ്വര്‍ഗമെന്നാല്‍ ദൈവത്തിന്‍റെ ആലയമാണെന്നും അവിടെ വസിക്കുന്ന സകല സ്വര്‍ഗവാസികളും ആദിയും അന്തവുമില്ലാത്ത സര്‍വശക്തനായ ദൈവത്തെ ആരാധിക്കുന്നവരും വാഴ്ത്തി പുകഴ്ത്തുന്നവരുമാണെന്നാണ്. അവര്‍ക്കു മറ്റു ചിന്തകളോ കുറവുകളോ ഇല്ല.

ആ മഹനീയമായ സ്വര്‍ഗീയതയില്‍ പൈശാചികതയെന്നതിന് ഒരു ഇടവുമില്ല. പിന്നെ എങ്ങനെയാണ് സ്വര്‍ഗീയാവസ്ഥയില്‍ ദൈവത്തിനെതിരായി മാലാഖ അല്ലെങ്കില്‍ മാലാഖമാര്‍ പിറുപിറുക്കുന്നതും ചിന്തിക്കുന്നതും. ദൈവത്തിനെതിരായി തെറ്റായ ഒരു ചിന്താഗതി സ്വര്‍ഗത്തിലായിരിക്കുന്ന മാലാഖയ്ക്ക് ഉണ്ടായെങ്കില്‍ നമ്മുടെ സ്വര്‍ഗമെന്ന വിശ്വാസത്തിന് എന്തു പ്രസക്തിയാണുള്ളത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org