പ്രതിഭകള്‍ വാലറ്റക്കാരോ?

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

"വന്‍ ജനാവലിക്കിടയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ധൈര്യമായി കയറിവന്ന് ഒരു തെറ്റുപോലും വരുത്താതെ പ്രസംഗം പരിഭാഷപ്പെടുത്തിയത് അഭിമാനകരംതന്നെ."
-രാഹുല്‍ഗാന്ധി.

"സ്വപ്നത്തിലാണോ എന്നുപോലും വേദിയില്‍ നില്ക്കുമ്പോള്‍ തോന്നി. പരിഭാഷ പോയിട്ട് ഒരു വലിയ വേദിയില്‍ പ്രസംഗിക്കുന്നതുപോലും ആദ്യമായാണ്."
-സഫ ഫെബിന്‍.

ആരാണീ സഫ? കരിവാക്കുണ്ട് കിഴക്കേത്തലയ്ക്കല്‍ കുഞ്ഞുമുഹമ്മദിന്‍റെയും സാറായുടെയും അഞ്ചു മക്കളില്‍ ഇളയവള്‍. പ്ലസ് ടൂ വിദ്യാര്‍ത്ഥിനി.

വെളിച്ചം കാണാന്‍ ഭാഗ്യം ലഭിച്ച ഒന്നും രണ്ടും കുട്ടികള്‍ തികച്ചും അന്തര്‍മുഖരായി മാറുമ്പോള്‍ ഇതാ വലിയ കുടുംബത്തിലെ വാലറ്റക്കാരി വിസ്മയം സൃഷ്ടിക്കുന്നു!

പറയാതെ വയ്യാ! സഭയുടെ പഠനങ്ങളെയും പ്രബോധനങ്ങളെയും കാറ്റില്‍ പറത്തി കൃത്രിമമാര്‍ഗം സ്വീകരിച്ചു പ്രതിഭകള്‍ക്കു ജന്മം നല്കാന്‍ തടസ്സം നില്ക്കുന്നവര്‍ തങ്ങളുടെ വഴികള്‍ ശരിയാണോ എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org